ചാറ്റ് ജിപിടി-യുടെ എതിരാളി 'ബാര്‍ഡ്' ഇന്ത്യയിലുമെത്തി

ഗൂഗിളിന്റെ നിര്‍മ്മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന എ ഐ ചാറ്റ് ബോട്ട് ആയ 'ബാര്‍ഡ്' ഇന്ത്യയിലുമെത്തി. ഗൂഗിള്‍ വികസിപ്പിച്ച ലാംഗ്വേജ് മോഡല്‍ ഫോര്‍ ഡയലോഗ് ആപ്ലിക്കേഷന്‍ (ലാംഡ / LaMDA) അടിസ്ഥാനപ്പെടുത്തിയാണ് ബാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ പിന്തുണയുള്ള ഓപ്പണ്‍ എ ഐ പുറത്തിറക്കിയ എ ഐ ചാറ്റ് ബോട്ടായ ചാറ്റ് ജിപിടിക്ക് എതിരാളിയായിട്ടാണ് ബാര്‍ഡിന്റെ കടന്നുവരവ്. ഏറ്റവും പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ട് ഉത്തരങ്ങള്‍ നല്‍കാന്‍ കഴിയുമെന്നത് ബാർഡിന്റെയും മികവാണ്

തുടക്കത്തില്‍ യുഎസിലും യുകെയിലും മാത്രം ലഭ്യമായിരുന്ന ബാര്‍ഡ് ഇപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ 180 രാജ്യങ്ങളില്‍ ലഭ്യമാണ്. ഇംഗ്ലീഷ് കൂടാതെ കൊറിയന്‍, ജപ്പാനീസ് ഭാഷകളും ബാര്‍ഡിന് വഴങ്ങും. വൈകാതെ 40 ഭാഷകളില്‍ ബാര്‍ഡ് ലഭ്യമാക്കാനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്. മെയ് 10ന് നടന്ന ഗൂഗിള്‍ ഡെവലപ്പേഴ്‌സ് വാര്‍ഷിക മീറ്റിംഗ് ആയ I/O 2023 ലാണ് ബാര്‍ഡ് മറ്റു രാജ്യങ്ങളിലും ലഭ്യമാക്കിയതായി പ്രഖ്യാപിച്ചത്.

ബാര്‍ഡ് എന്തൊക്കെ ചെയ്യും?

ഒരു ചെറുകഥ എഴുതാന്‍ മുതല്‍ ഗവേഷണ പ്രബന്ധങ്ങള്‍ തയ്യാറാക്കാനും എന്തെങ്കിലും ഒരു കാര്യം ചെയ്യാന്‍ വിവിധ വഴികള്‍ കണ്ടെത്താനും തുടങ്ങി നാസയുടെ പുതിയ ദൗത്യങ്ങളെ കുറിച്ച് ഒരു കൊച്ചു കുട്ടിക്ക് എങ്ങനെ പറഞ്ഞു കൊടുക്കാം എന്ന് വരെ അറിയാന്‍ ബാര്‍ഡിനെ ആശ്രയിക്കാം. ബാര്‍ഡ് ഇപ്പോഴും പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായിട്ടില്ല. അതുകൊണ്ട് കണ്ണുമടച്ചു ബാര്‍ഡിനെയങ്ങു വിശ്വസിക്കരുതെന്നു ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മൈക്രോ സോഫ്റ്റിന്റെ ചാറ്റ് ജിപിടി കളംപിടിക്കും മുന്‍പ് വരവറിയിക്കാനാണ് ഇത്ര തിടുക്കത്തില്‍ ബാര്‍ഡിനെ തുറന്നു വിട്ടിരിക്കുന്നത്.

ആരോഗ്യം, ധനകാര്യം, നിയമകാര്യം, പ്രൊഫഷണല്‍ കാര്യങ്ങള്‍ എന്നിവയ്ക്കു ബാര്‍ഡിനെ കൂട്ട് പിടിച്ചു പണി കിട്ടിയാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും ഗൂഗിള്‍ ജാമ്യം എടുത്തിട്ടുണ്ട്. എന്നാല്‍ ബാര്‍ഡ് പറയുന്ന ഉത്തരങ്ങള്‍ ശരിയല്ലെങ്കില്‍ തിരിച്ചങ്ങോട്ട് നിര്‍ദ്ദേശങ്ങള്‍ കൊടുത്താല്‍ ഭാവിയില്‍ നന്നാക്കിയെടുക്കാമെന്നും ഗൂഗിള്‍ ഉറപ്പു നല്‍കുന്നു. ഫീഡ് ബാക്ക് എങ്ങനെ നല്‍കണമെന്നൊക്കെ സപ്പോര്‍ട്ട് വെബ്‌സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്.

ഒരു ചോദ്യത്തിന് ഒന്നിലധികം ഡ്രാഫ്റ്റുകള്‍ നല്‍കാന്‍ ബാര്‍ഡിന് സാധിക്കും. ഉപയോക്താക്കള്‍ക്ക് വിവിധ ഡ്രാഫ്റ്റുകള്‍ പരിശോധിച്ച് അന്തിമ തീരുമാനത്തിലെത്താം.

എങ്ങനെയാണു ബാര്‍ഡുമായി ചാറ്റ് തുടങ്ങുക?

1. ആദ്യം bard.google.com എന്ന വെബ്‌സൈറ്റില്‍ കയറുക. നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുക.

2. താഴെ വലതു ഭാഗത്തായി 'ട്രൈ ബാര്‍ഡ്' എന്ന ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്ത് സുരക്ഷാ നിബന്ധനകള്‍ അംഗീകരിച്ച ശേഷം Continue ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

3. താഴെയായി ഒരു ടെക്സ്റ്റ്  ബോക്‌സ് കാണും. അതില്‍ ചോദ്യം (promt) ടൈപ് ചെയ്തു കൊടുക്കുക. അതിനു ശേഷം സബ്മിറ്റ് ബട്ടനില്‍ ക്ലിക്ക് ചെയ്യുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More