ഗ്രാമത്തില്‍ സമൃദ്ധിയുണ്ടാകാന്‍ മുതലയെ വിവാഹം കഴിച്ച് മെക്‌സിക്കന്‍ മേയര്‍

മെക്‌സിക്കോ സിറ്റി: തന്റെ ഗ്രാമത്തില്‍ മഴ പെയ്യാനും സമൃദ്ധിയുണ്ടാകാനുംവേണ്ടി മുതലയെ വിവാഹം കഴിച്ച് മെക്‌സിക്കന്‍ മേയര്‍. സാന്‍ പെഡ്രോ മേയര്‍ വിക്ടര്‍ ഹ്യൂഗോ സോസയാണ് ആചാരാനുഷ്ടാനങ്ങളോടെ അലിസിയ അഡ്രിയാന എന്നുപേരിട്ട പെണ്‍ മുതലയെ വിവാഹം കഴിച്ചത്. ഒസാക്കയിലെ വടക്കന്‍ പ്രദേശത്തുളള ടൗണ്‍ഹാളില്‍വെച്ചായിരുന്നു വിവാഹം. ഓരോ വര്‍ഷവും പുതിയ മുതലകളെ ഇവിടുത്തെ മേയര്‍ വിവാഹം കഴിക്കണമെന്നാണ് ആചാരം. കഴിഞ്ഞ വര്‍ഷവും ഇതേ മേയര്‍ ഒരു മുതലയെ വിവാഹം കഴിച്ചിരുന്നു.

പരമ്പരാഗത വെളുത്ത വസ്ത്രം ധരിപ്പിച്ച്, സംഗീതത്തിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയാണ് വധുവായ മുതലയെ വിവാഹവേദിയിലെത്തിച്ചത്. മേയര്‍ വധുവിനെ ചുംബിച്ചതോടെ വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയായി. മേയര്‍ ചുംബിക്കുമ്പോള്‍ തിരിച്ച് കടിക്കാതിരിക്കാന്‍  മുതലയുടെ വായ കൂട്ടിക്കെട്ടിയിട്ടുണ്ടായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മേയര്‍ വിക്ടര്‍ ഹ്യൂഗോയുടെ സമുദായത്തിന്റെ വിശ്വാസമനുസരിച്ച് പ്രകൃതി ദേവതയുടെ പ്രീതിക്കായാണ് മുതലയെ വിവാഹം കഴിക്കുന്നത്. ആവശ്യത്തിന് മഴ ലഭിക്കാനും നദിയില്‍ മത്സ്യസമ്പത്തുണ്ടാകാനും ഗ്രാമത്തില്‍ സമൃദ്ധിയുണ്ടാകാനും ഇങ്ങനെ വിവാഹം കഴിക്കുന്നതിലൂടെ സാധിക്കുമെന്നാണ് അവരുടെ വിശ്വാസം. 

മുതലയെ ഭൂമീദേവിയുടെ പ്രതീകമായാണ് അവര്‍ സങ്കല്‍പ്പിക്കുന്നത്. മേയര്‍ മുതലയെ വിവാഹം കഴിക്കുന്നതിലൂടെ ഭൂമീ ദേവതയും മനുഷ്യനും ഒന്നിക്കുന്നു എന്നാണ് വിശ്വാസം. മെക്‌സിക്കോയിലെ പസഫിക് തീരത്ത് സ്ഥിതിചെയ്യുന്ന ചെറിയൊരു ഗ്രാമമാണ് സാന്‍ പെഡ്രോ ഹുവാമെലുല. മത്സ്യബന്ധനമാണ് ഇവിടുളളവരുടെ പ്രധാന ഉപജീവനമാര്‍ഗം.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More