ചാറ്റ് ജിപിടിയെ വെല്ലാന്‍ 'ലാമ 2' അവതരിപ്പിച്ച് മെറ്റ സിഇഒ മാർക്ക് സക്കർബർഗ്

ചാറ്റ് ജിപിടി, ബാർഡ് തുടങ്ങിയവയ്ക്ക് എതിരാളിയായി പുതിയ ചാറ്റ് ബോട്ട് അവതരിപ്പിച്ച് മെറ്റ സിഇഒ  മാർക്ക് സക്കർബർഗ്. ലാമ 2 (LLaMA 2) എന്നാണ് പേര്. മെറ്റയുടെ നിലവിലെ ഓപ്പൺ സോഴ്‌സ് എഐ മോഡലായ ലാമയുടെ പരിഷ്കരിച്ച പതിപ്പാണ്‌ ലാമ 2. മൈക്രോസോഫ്റ്റുമായി സഹകരിച്ചാണ് മെറ്റ ലാമയെ ഒരുക്കിയിരിക്കുന്നത്. 

നിർമിതബുദ്ധിയിൽ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഒരു ഭാഷാ മോഡലാണ് ലാമ 2. ഓപ്പണ്‍ എ ഐ-യുടെ 'ചാറ്റ് ജിപിടി', ഗൂഗിളിന്റെ 'ലാംഡ എഐ', 'ബെര്‍ട്ട്', ഫെയ്‌സ്ബുക്കിന്റെതന്നെ 'റോബേര്‍ട്ട്' എന്നിവ ഇക്കൂട്ടത്തില്‍ പെടുന്ന മറ്റ് സാങ്കേതിക വിദ്യകളാണ്. മനുഷ്യന്റെ സ്വാഭാവികമായ ഭാഷ മനസിലാക്കാനും അതിനനുസരിച്ച് സംഭാഷണങ്ങളിലേര്‍പ്പെടാനുമാണ് ഇത്തരം സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വ്യത്യസ്ത ഭാഷകൾ മനസ്സിലാക്കുന്നതിലും വ്യാകരണ ശുദ്ധിയോടെ പ്രതികരിക്കുന്നതിലും മികച്ച കഴിവാണ് ഈ ചാറ്റ്ബോട്ടിനുള്ളത്. ഇന്റെർനെറ്റിലുള്ള കോടിക്കണക്കിനു ഡേറ്റ ഉപയോഗിച്ച് പരിശീലിച്ച നിർമിതബുദ്ധി സംവിധാനത്തിൽ അധിഷ്ഠിതമായതിനാൽ നല്ല പാണ്ഡിത്യമുള്ള ഒരാളുമായി സംവദിക്കുന്ന അനുഭവമാണ് ഇത്തരം ചാറ്റ് ബോട്ടുകള്‍ പ്രദാനം ചെയ്യുക. കൂടുതല്‍ കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ ഞൊടിയിടയില്‍ നല്‍കാന്‍ ലാമ 2-വിന് കഴിയുമെന്നാണ് മാർക്ക് സക്കർബർഗ് പറയുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More