കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പങ്കാളിയും വേര്‍പിരിയുന്നു

ടൊറന്റോ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പങ്കാളി സോഫി ഗ്രിഗോറിയും വേര്‍പിരിയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പതിനെട്ടുവര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന് ജസ്റ്റിന്‍ ട്രൂഡോയും പങ്കാളിയും അറിയിച്ചത്. 'ഏറെ അര്‍ത്ഥപൂര്‍ണവും കഠിനവുമായ സംഭാഷണങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. എപ്പോഴത്തേയും പോലെ തന്നെ ഞങ്ങള്‍ പങ്കിടുന്ന സ്‌നേഹവും ബഹുമാനവും അതുപോലെ തുടരും. ഞങ്ങളുടെ കുട്ടികളുടെ ക്ഷേമത്തിനായി, അവരുടെയും ഞങ്ങളുടെയും സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'- എന്നാണ് ട്രൂഡോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2005-ലാണ് ജസ്റ്റിന്‍ ട്രൂഡോയും സോഫി ഗ്രിഗോറിയും വിവാഹിതരായത്. പത്തുവര്‍ഷത്തിനുശേഷം ട്രൂഡോ കനേഡിയന്‍ പ്രധാനമന്ത്രിയായി. മുന്‍ പ്രധാനമന്ത്രി പിയറി എലിയറ്റ് ട്രൂഡോയുടെ മകനായ ജസ്റ്റിന്‍ ട്രൂഡോ അധ്യാപകനായി ജോലി ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രിയായത്. സോഫി ഗ്രിഗോറി മാധ്യമപ്രവര്‍ത്തകയാണ്. ഇരുവര്‍ക്കും പതിനഞ്ചും പതിനാലും ഒന്‍പതും വയസുളള മൂന്ന് മക്കളാണ് ഉളളത്. സേവ്യര്‍, എല്ല ഗ്രേസ്, ഹാദ്രിയന്‍ എന്നിങ്ങനെയാണ് അവരുടെ പേരുകള്‍. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More