കൊറോണ: രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നു

കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്നത് നിയന്ത്രിക്കാൻ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ചൈനയില്‍നിന്നും വരുന്നവര്‍ക്കു മുന്നില്‍ അതിര്‍ത്തികള്‍ അടയ്ക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടുന്നു. ചൈനയില്‍നിന്നും വരുന്ന എല്ലാ വിദേശ സന്ദർശകര്‍ക്കും പ്രവേശനം നിഷേധിക്കുമെന്ന് യു.എസും ഓസ്‌ട്രേലിയയും അറിയിച്ചു. നേരത്തെ റഷ്യ, ജപ്പാൻ, പാകിസ്ഥാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ സമാനമായ യാത്രാ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഇത്തരം നടപടികൾക്കെതിരെ ലോകാരോഗ്യ സംഘടന രംഗത്തെത്തി. ‘വിവര കൈമാറ്റത്തിനും, അടിയന്തിര മെഡിക്കല്‍ സാമഗ്രികള്‍ വിതരണത്തിനും ഈ നടപടി തടസ്സം നില്‍ക്കുമെന്നും, സമ്പദ്‌വ്യവസ്ഥയെതന്നെ ദോഷകരമായി ബാധിക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ തലവൻ വ്യക്തമാക്കി.

അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കുകയാണ് വേണ്ടതെന്ന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു. യാത്രാ നിയന്ത്രണം കൊണ്ടുവരുന്നതിലൂടെ ആളുകള്‍ അനധികൃതമായി മറ്റു രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നത് കൂടുമെന്നും, തല്‍ഫലമായി വൈറസ് അപകടകരമാംവിധം വ്യാപിക്കാന്‍ ഇടവരുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More