തെരഞ്ഞെടുപ്പ് അട്ടിമറിക്കേസ്; ഡൊണാൾഡ് ട്രംപ് ജോർജിയയിൽ കീഴടങ്ങിയേക്കും

2020 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയതോടെ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത ആഴ്ച ജോർജിയയിലെ ഫുൾട്ടൺ കൗണ്ടി ജയിലിലെത്തി കീഴടങ്ങിയേക്കും. കീഴടങ്ങാനുള്ള സമയപരിധി ഓഗസ്റ്റ് 25 ആണ്. സെപ്തംബറിൽ വിചാരണ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ നാലു മാസത്തിനിടെ ട്രംപിനെതിരെ പുറപ്പെടുവിക്കുന്ന നാലാമത്തെ കുറ്റപത്രമാണിത്.

ജോർജിയന്‍ കോടതിയില്‍ എത്തപ്പെട്ട കുറ്റപത്രത്തിലാണ് ട്രംപിനെതിരെ ഏറ്റവും ഗുരുതരമായ ആരോപണങ്ങള്‍ ഉള്ളത്. വ്യാജരേഖ ചമച്ചു, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിച്ചു, സ്വകാര്യ വസതിയിൽ രഹസ്യ രേഖകൾ പൂഴ്ത്തിവെച്ചു, തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളിലാണ് വ്യക്തമായ തെളിവുകള്‍ കണ്ടെത്തിയിരിക്കുന്നത്. ട്രംപിന്റെ മുന്‍  അഭിഭാഷകന്‍ റൂഡി ഗ്യുലിയാനി,  വൈറ്റ് ഹൗസ് മുന്‍ ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക്ക് മെഡോസ്,  വൈറ്റ് ഹൗസ് മുന്‍ അഭിഭാഷകന്‍ ജോണ്‍ ഈസ്റ്റ്മാന്‍, നീതിന്യായ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ ജെഫ്രി ക്ലാര്‍ക്ക് എന്നിവരുള്‍പ്പെടെ 18 പേര്‍ ട്രംപിനൊപ്പം കുറ്റാരോപിതരാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മൊത്തത്തിൽ, ജോർജിയ, ഫ്ലോറിഡ, വാഷിംഗ്ടൺ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ഫയൽ ചെയ്ത നാല് വ്യത്യസ്ത കേസുകളിലായി 91 ക്രിമിനൽ കേസുകളാണ് ട്രംപിനു നേരിടാനുള്ളത്. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More