5 സമ്പന്നര്‍ അതിസമ്പന്നരായി, 500 കോടി ദരിദ്രര്‍ അതിദരിദ്രരും

ദാവോസ്: ലോകം കൊവിഡ് മഹാമാരിയുടെ പിടിയിലായ 2020 മുതല്‍ ലോകത്തെ അഞ്ച് അതിസമ്പന്നരുടെ സമ്പത്ത് ഇരട്ടിയിലധികമായെന്ന് റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ ലോകത്തെ അഞ്ഞൂറു കോടി ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായി. ലോകജനസംഖ്യയുടെ 60 ശതമാനം വരും ഈ ദരിദ്രര്‍. ബ്രിട്ടീഷ് ജീവകാരുണ്യ സംഘടനയായ ഓക്‌സ്ഫാമാണ് ഈ 'സാമ്പത്തിക അസമത്വ' റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോകസാമ്പത്തിക ഫോറം വാര്‍ഷിക യോഗത്തിന്റെ ആദ്യ ദിനത്തിലാണ് ഓക്‌സ്ഫാം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

പത്തുവര്‍ഷത്തിനുളളില്‍ ആദ്യത്തെ 'ട്രില്ല്യണയര്‍' (ലക്ഷംകോടിയിലേറെ സമ്പത്തുളളയാള്‍) ലോകത്തുണ്ടാകുമെന്നും ഇങ്ങനെ പോയാല്‍ രണ്ട് നൂറ്റാണ്ട് കഴിഞ്ഞാലേ (ഏകദേശം 229 വര്‍ഷം) സമ്പൂര്‍ണ്ണ ദാരിദ്ര നിര്‍മ്മാര്‍ജനം സാധ്യമാവൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്, ഫ്രഞ്ച് വ്യവസായി ബെര്‍ണാര്‍ദ് ആര്‍നോ, ആമസോണിന്റെ എക്‌സിക്ക്യൂട്ടീവ് ചെയര്‍മാന്‍ ജെഫ് ബെസോസ്, ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാറി എല്ലിസണ്‍, മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് എന്നിവരുടെ സമ്പത്താണ് ഇരട്ടിയിലേറെയായത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

40,500 കോടി ഡോളറായിരുന്നു (ഏകദേശം 33.6 ലക്ഷം കോടി രൂപ) 2020-ല്‍ ഇവര്‍ എല്ലാവരുടെയും കൂടി സമ്പത്ത്. ഇപ്പോഴത് 86,900 കോടി ഡോളറായി. അതായത് ഏകദേശം 72 ലക്ഷം കോടി രൂപ. മണിക്കൂറില്‍ 1.4 കോടി ഡോളര്‍ (116 കോടി രൂപ) എന്ന നിരക്കിലാണ് ഇവരുടെ സമ്പത്ത് വര്‍ധിച്ചത്. ലോകത്തെ സമ്പത്തിന്റെ 69 ശതമാനവും വടക്കേ അമേരിക്കയും യൂറോപ്പും ഓസ്‌ട്രേലിയയും ഉള്‍പ്പെടുന്ന 'ആഗോള ഉത്തര' രാജ്യങ്ങളുടെ കയ്യിലാണ്. ഈ രാജ്യങ്ങളിലാകട്ടെ ലോകജനസംഖ്യയുടെ 21 ശതമാനം മാത്രമാണുളളത്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More