മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ ഇനി മുതൽ മഴക്ക് നികുതിയടക്കണം. മഴവെള്ളം ഭൂമിയിലേക്കിറങ്ങാത്തതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാണ് നികുതിയെന്നാണ് അധികൃതരുടെ വാദം. അതായത് മഴ വെള്ളവും ഉരുകിയ മഞ്ഞും കൊണ്ട് ഉണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കലാണ് പുതിയ ചാർജിന്‍റെ ലക്ഷ്യം. പ്രദേശത്ത് വെള്ളം മണ്ണിലേക്കിറങ്ങാത്തതിനെ തുടര്‍ന്ന് വെള്ളപ്പൊക്കവും ജല ഗുണനിലവാര പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്.

'സ്റ്റോം വാട്ടർ ചാർജ് ആൻഡ് വാട്ടർ സർവീസ് ചാർജ് കൺസൽട്ടേഷൻ' എന്നാണ് ഈ ടാക്സിന്‍റെ പേര്. എന്നാല്‍ ജനങ്ങള്‍ ഇതിനെ മഴ നികുതി എന്നാണ് പറയുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നികുതി നിലവില്‍ വരുമെന്ന്ടൊറന്റോ മുനിസിപ്പൽ സർക്കാർ അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിന്‍റെ വിസ്തീർണവും മുറ്റത്തെയും പാർക്കിങ്ങിലെയും അളവ് നോക്കിയുമാണ് നികുതി ഈടാക്കുക. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മഴ വെള്ളത്തിനും മലിന ജലത്തിനുമായി മറ്റു പല ടാക്സ്കളുടെയും കൂടെ നിലവില്‍ നികുതി അടയ്ക്കുന്നുണ്ട്. ഇതിനു പുറമേ ഒരു പുതിയ നികുതി കൂടി വന്നത് ജനങ്ങള്‍ക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വന്‍ തോതില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ കാനഡയിലേക്ക് പോകുന്നുണ്ട്. ടൊറന്റോയിൽ നിലവില്‍ താമസിക്കാന്‍ വീടുകള്‍ തന്നെ കിട്ടാന്‍ പ്രയാസമാണ്. അതിന്റെ കൂടെയാണ് ഈ പുതിയ നികുതി കൂടി. ഇതിനെതിരെ ജനങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഷേധ കാമ്പയിൽ നടത്തുകയാണ്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More