വടക്കേ ആഫ്രിക്കയിലെ അൽ-ക്വയ്ദ മേധാവി അബ്ദുൽമാലെക് ഡ്രൂക്ഡെലിനെ വധിച്ചു: ഫ്രാൻസ്

വടക്കൻ ആഫ്രിക്കയിലെ അൽ-ക്വൊയ്ദ നേതാവ് അബ്ദുൽമാലെക് ഡ്രൂക്ഡെലിനെ മാലിയിൽ നടത്തിയ ഓപ്പറേഷനിൽ കൊലപ്പെടുത്തിയതായി ഫ്രാൻസ്. രാജ്യത്തിന്റെ വടക്ക് ഭാഗത്ത് സഹേലിലെ അവരുടെ പങ്കാളികളുമായി സഹകരിച്ച് ഫ്രഞ്ച് സൈന്യം നടത്തിയ ശക്തമായ ആക്രമണത്തിലാണ് ഡ്രൂക്ക്ഡെലും അദ്ദേഹത്തിന്റെ കൂട്ടാളികളും കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി പറഞ്ഞു. മെയ് മാസത്തിൽ നടത്തിയ ഓപ്പറേഷനിൽ ഫ്രഞ്ച് സേന മാലിയിലെ മുതിർന്ന ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് കമാൻഡറെയും പിടികൂടിയിരുന്നു.

ഇസ്ലാമിക് മഗ്‌രിബിലെ (എക്യുഐഎം) അൽ-ക്വൊയ്ദയുടെ തലവൻ എന്ന നിലയിൽ, വടക്കേ ആഫ്രിക്കയിലെ എല്ലാ തീവ്രവാദ സംഘങ്ങളുടെയും ചുമതല ഡ്രൂക്ഡെലിനായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, അൽ-ക്വൊയ്ദയുടെ സഹേൽ അഫിലിയേറ്റായ ജമാഅത്ത് നുസ്രത്ത് അൽ ഇസ്ലാം വല്‍-മുസ്‌ലിമിൻ (ജെഎൻഐഎം) എന്ന സംഘടനയുടേയും കമാൻഡറായിരുന്നു. പിടികൂടിയ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് കമാൻഡർ മുഹമ്മദ് മ്രബത് ഒരു മുതിർന്ന ജിഹാദിയാണെന്നും, ഗ്രേറ്റർ സഹാറ ഗ്രൂപ്പിലെ (ഐ‌എസ്‌ജി‌എസ്) ഇസ്ലാമിക് സ്റ്റേറ്റിന്‍റെ മുതിർന്ന അംഗമാണെന്നും പാർലി വ്യക്തമാക്കി.

മെയ് 7-ന് മാലിയിലും ബുർകിന ഫാസോയിലും അൽ-ക്വൊയ്ദയുമായി തീവ്രവാദികൾ കടുത്ത ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരുന്നുവെന്ന് ഐ.എസ് വെളിപ്പെടുത്തി. ജെ‌എൻ‌ഐ‌എം തങ്ങളുടെ കേന്ദ്രങ്ങള്‍ ആക്രമിച്ചതായും ഇന്ധന വിതരണത്തെ തടഞ്ഞതായും ഐ‌എസ് അനുയായികളെ തടഞ്ഞുവച്ചതായും അവര്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷം മാർച്ചിലാണ് ഐ‌എസ്‌ജി‌എസ് വടക്കൻ ആഫ്രിക്കയില്‍ നിലയുറപ്പിച്ചു തുടങ്ങിയത്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More