രാജ്യത്ത് റെക്കോര്‍ഡ്‌ രോഗീവര്‍ദ്ധന, 24 മണിക്കൂറിനകം 12,023 പുതിയ രോഗികള്‍

ഡല്‍ഹി: കൊവിഡ്‌ -19 വ്യാപനം രൂക്ഷമായ ലോക രാജ്യങ്ങളുടെ പട്ടികയില്‍ അതിവേഗം മുകളിലേക്ക് കുതിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനകം 12,023 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ (ശനി) 11,320 ആയിരുന്നു രോഗീവര്‍ദ്ധനാ നിരക്ക്. ഓരോ ദിവസവും രാജ്യത്തെ സംബന്ധിച്ച് പ്രതിദിന രോഗീ നിരക്കില്‍ റെക്കോര്‍ഡ്‌ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

ചില സംഖ്യകള്‍ക്ക് മുകളിലും താഴെയുമായി നാലഞ്ചു ദിവസം സ്ഥിരത നിലനിര്‍ത്തി മുകളിലേക്ക് കുതിക്കുന്ന തരത്തില്‍ ക്രമാനുഗത വര്‍ധനവാണ് പ്രതിദിന രോഗീ നിരക്കില്‍ രാജ്യത്ത് സംഭവിക്കുന്നത്. 8,000, 9,000, 10,000 എന്നിങ്ങനെ പടിപടിയായ വളര്‍ച്ചയാണ് രോഗീവര്‍ദ്ധനവില്‍ കാണിക്കുന്നത്. എന്നാല്‍ ഇന്നലെയും ഇന്നുമായി ലഭിക്കുന്ന കണക്കുകള്‍ പ്രകാരം പ്രതിദിന രോഗീ നിരക്ക് പതിനോരായിരത്തില്‍ നിന്ന് പന്തീരായിരത്തിലെക്കെത്താന്‍ വെറും ഒരു ദിവസം മാത്രമാണ് എടുത്തത്. ഇത്തരത്തില്‍ റെക്കോര്‍ഡ്‌ വര്‍ദ്ധനവോടെയുള്ള രോഗീവര്‍ദ്ധന രാജ്യത്ത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. ലോകത്ത് ക്രമാതീതമായി രോഗികള്‍ വര്‍ദ്ധിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കാര്യത്തില്‍ ഡബ്ല്യു.എച്ച്.ഒ. ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും സംസ്ഥാനങ്ങള്‍ക്ക് കടുത്ത ജാഗ്രത നിര്‍ദ്ദേശങ്ങളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 3,21,626 ലെത്തി. മൊത്തം രോഗീ സംഖ്യയിലെ വര്‍ദ്ധനവിനെ തുടര്‍ന്ന് കൊവിഡ്‌ -19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ ഇന്ത്യ, വീണ്ടും റെക്കോര്‍ഡ്‌ വര്‍ദ്ധനവോടെ കുതിപ്പ് തുടരുകയാണ്.

ലോകരാജ്യങ്ങളുടെ പട്ടികയില്‍ 5, 6 സ്ഥാനങ്ങളിലേക്ക് തള്ളപ്പെട്ട ബ്രിട്ടന്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളുടെ ആകെ രോഗീ സംഖ്യയുടെ കുതിപ്പ് വളരെയധികം കുറഞ്ഞിട്ടുണ്ട്. വളരെ വൈകി മാത്രം കൊവിഡ്‌ -19 വ്യാപനം രൂക്ഷമായ ഇന്ത്യയില്‍ പക്ഷെ പ്രതിദിന രോഗീ വര്‍ദ്ധന, പട്ടികയില്‍ മുകളില്‍ നിന്നിരുന്ന ബ്രിട്ടന്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളേക്കാള്‍ വളരെ കൂടുതലാണ്. ദിനംപ്രതിയുള്ള രോഗീ വര്‍ദ്ധന ഇന്നലെയും ഇന്നുമായി 11,000 ത്തിലെത്തി നില്‍ക്കുകയാണ്.

എന്നാല്‍ ബ്രിട്ടനില്‍ ഇത് 2000 വും സ്പെയിനില്‍ ഇത് 500-ല്‍ താഴെയുമാണ്. ഇക്കാരണത്താലാണ് ഇന്ത്യ ഒന്നരമാസം മുന്‍പുവരെ കൊവിഡ്‌ താണ്ഡവമാടിയ ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടന്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളെ വളരെ പെട്ടെന്ന് പിറകിലാക്കി രോഗീ സംഖ്യയില്‍ ലോക പട്ടികയില്‍ നാലാസ്ഥാനത്തേക്ക് കൂപ്പുകുത്തിയത്. ഈ നില നീണ്ട ദിവസങ്ങള്‍ തുടരും. കാരണം തൊട്ടു മുകളിലുള്ള റഷ്യ, ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ പ്രതിദിന രോഗീ വര്‍ദ്ധന ഇന്ത്യയേക്കാള്‍ വളരെ കൂടുതലാണ്. 

രാജ്യത്തെ കൊവിഡ്‌ മരണം 8,890 ആയി. ഇതിനകം 1,54,231 രോഗവിമുക്തരായി. 1,63,121 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്‌ -19 വ്യാപനം രൂക്ഷമായിരിക്കുന്നത്.  

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More