കൊവിഡ്: 'ആപ്പിള്‍' കൂടുതല്‍ ഷോറൂമുകള്‍ അടച്ചുപൂട്ടുന്നു

അമേരിക്കയില്‍  കോവിഡ് -19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സ്റ്റോറുകള്‍ അടച്ചിട്ട് ആപ്പിള്‍. ലോസ് ഏഞ്ചല്‍സിലെ ലാസ് വെഗാസ്, അലബാമ, ഐഡഹോ, ഒക്ലഹോമ, ജോര്‍ജിയ, ലൂസിയാന എന്നിവിടങ്ങളിലെ സ്റ്റോറുകള്‍  കമ്പനി  വ്യാഴാഴ്ചയോടെ അടച്ചുപൂട്ടി. മുമ്പ് ഫ്ലോറിഡ, മിസിസിപ്പി, ടെക്‌സസ്, യൂട്ട എന്നിവിടങ്ങളിലെ സ്റ്റോറുകള്‍ ആപ്പിള്‍ അടച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യം 200 ലധികം യുഎസ് സ്റ്റോറുകള്‍ ഇവര്‍ വീണ്ടും തുറക്കുകയും ചെയ്തു. 

''ഞങ്ങള്‍ സേവനമനുഷ്ടിക്കുന്ന ചില പ്രദേശങ്ങളില്‍  നിലവില്‍  കോവിഡ് 19 കേസുകള്‍  വര്‍ധിക്കുന്നതിനാല്‍ അവിടങ്ങളിലെ  സ്റ്റോറുകള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. കോറോണ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാല്‍ വളരെയധികം ജാഗ്രതയോടെയാണ് ഈ നടപടി സ്വീകരിക്കുന്നത്, ഉപഭോക്താക്കളും വിതരണക്കാരും എത്രയും പെട്ടെന്ന് തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നു'-  ആപ്പിള്‍ പ്രതിനിധി കഴിഞ്ഞ ദിവസം  പ്രസ്താവനയില്‍ പറഞ്ഞു.

ആപ്പിളിന് അമേരിക്കയില്‍ 271 സ്റ്റോറുകളാണുള്ളത്. ഇതില്‍ 77 സ്‌റ്റോറുകളും കോവിഡിനെ തുടര്‍ന്ന് ഇപ്പോള്‍ അടച്ചിട്ടിരിക്കുന്നത്. കോവിഡ് 19 ഫലമായി ലോകമെമ്പാടുമുള്ള സ്റ്റോറുകള്‍ അടച്ച ആദ്യത്തെ കമ്പനിയാണ് ആപ്പിള്‍. താപനില പരിശോധനയും  മാസ്ക്ക് ‌ ഉപയോഗവും ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികളിലൂടെ യുഎസിലെ ആപ്പിള്‍ സ്റ്റോറുകള്‍ വീണ്ടും തുറന്നു തുടങ്ങിയതായിരുന്നു. എന്നാല്‍ കോവിഡ് നിരക്ക് ഉയര്‍ന്നതോടെ കമ്പനിയെ വീണ്ടും പലയിടത്തും  അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാക്കി.

Contact the author

News Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More