എന്താണ് കോവിഡ് വാക്‌സിന്‍? അത് പ്രവര്‍ത്തിക്കുന്നത് എങ്ങനെ ?

ലോകം കൊവിഡ് മഹാമാരിയുടെ പിടിയിലാണ്. ഒന്നരക്കോടിയിലധികം ആളുകള്‍ക്ക് കൊവിഡ് ബാധിച്ചു കഴിഞ്ഞു. 6 ലക്ഷം പേര്‍ ഇതിനോടകം മരണപ്പെട്ടു. എന്നാണ് ഇതൊന്ന് അവസാനിക്കുന്നതെന്ന് മാത്രമാണ് നാം ഓരോരുത്തരും ഇപ്പോള്‍ ചിന്തിക്കുന്നതും ആഗ്രഹിക്കുന്നതുമെല്ലാം. പ്രതിരോധ വാക്‌സിന്‍ കണ്ടുപിടിക്കുന്നതിലൂടെ മാത്രമേ ഈ മഹാമരിയില്‍നിന്ന് നമുക്ക് കരകയറാന്‍ കഴിയുള്ളൂ.. എന്നാണ്  വിദഗ്ദാഭിപ്രായം. ഇതിനുള്ള ശ്രമത്തിലാണ് ലോകത്താകെയുള്ള ഗവേഷകര്‍. 

രോഗാണു പുറത്തുവിടുന്ന വിഷവസ്തുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ശരീരത്തെ പരിചയപ്പെടുത്തുന്ന ജൈവ ഉല്‍പ്പന്നങ്ങളാണു വാക്സിനുകള്‍. രോഗാണുവിനെ തിരിച്ചറിയാനും ഏതു തരത്തിലുള്ള പ്രതിരോധമാണ് ഏറ്റവും ഫലപ്രദമെന്ന് ഓര്‍മയില്‍ സൂക്ഷിക്കാനും ഇത് രോഗപ്രതിരോധ സംവിധാനത്തെ പഠിപ്പിക്കുന്നു.  ഇനി കൊവിഡ് വാക്‌സിനെക്കുറിച്ച് നോക്കാം.

അമേരിക്ക ,  ചൈന, ജര്‍മ്മനി, റഷ്യ, തുടങ്ങി ഇന്ത്യയടക്കം ലോകമാകെ 120 ഓളം കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ ഇപ്പോള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.  ഇതില്‍ പല വാക്‌സിനും ഇതിനോടകം തന്നെ മനുഷ്യരില്‍ പരീക്ഷിച്ചതും, വിജയിച്ചതുമാണ്.  ഓരോ വാക്സിന്റെയും സുരക്ഷയും ഫലപ്രാപ്തിയും മൂന്ന് ഘട്ടങ്ങളായി പരിശോധിക്കേണ്ടതുണ്ട്.  ആദ്യ ഘട്ടത്തില്‍, ചെറിയൊരു വിഭാഗം ആളുകള്‍ക്കു പരീക്ഷണാടിസ്ഥാനത്തില്‍ വാക്സിന്‍ നല്‍കുന്നു. രണ്ടാം ഘട്ടത്തില്‍ ആര്‍ക്കാണോ അല്ലെങ്കില്‍ ഏതൊക്കെ ലക്ഷണങ്ങള്‍ ഉള്ളവ്ര്‍ക്കാണോ ഈ വാക്സിന്‍  നിര്‍മ്മിച്ചത്, അവര്‍ക്ക് തന്നെ നല്‍കുന്നു. മൂന്നാം ഘട്ടത്തില്‍ വാക്‌സിന്‍ ആയിരകണക്കിനാളുകളില്‍ പരീക്ഷിക്കും. വിവിധ രാജ്യങ്ങളുടെ കോവിഡ് വാക്‌സിനുകള്‍ എതൊക്കെയെന്ന് നോക്കാം.

1. ഇന്ത്യ 

ഇന്ത്യ കോവിഡിനെതിരായി വികസിപ്പിച്ചെടുത്ത വാക്‌സിനാണ് കോ വാക്‌സിന്‍.  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ  കീഴിലുള്ള ഭാരത് ബയോടെകും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും സംയുക്തമായാണ് കൊവാക്സിന്‍ നിര്‍മിച്ചത്. കൊവിഡ് വൈറസുകളുടെ നിര്‍ജീവ ഘടകങ്ങള്‍ ഉപയോഗിച്ചാണ് കൊവാക്സിന്‍ രൂപപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗിയുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് വാക്‌സിന്‍ കുത്തിവയ്ക്കുന്നത് കൊണ്ടുള്ള ഉദ്ദേശം. കൊ വാക്‌സിന്‍ കുത്തിവയ്ക്കുന്നതിലൂടെ മനുഷ്യശരീരത്തില്‍ കൊവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികള്‍ രൂപപ്പെടുമെന്നാണ് വിലയിരുത്തല്‍. വാകസിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഇതിനകം അനുമതി നല്‍കി കഴിഞ്ഞിട്ടുണ്ട്. വാക്സിന്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തില്‍ തന്നെ പുറത്തിറക്കാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് ഐസിഎംആറില്‍ നടക്കുന്നത് എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2. ബ്രിട്ടന്‍

കൊവിഡ്‌ ഏറ്റവുമധികം വിളയാട്ടം നടത്തിയ ബ്രിട്ടനില്‍ വികസിപ്പിച്ച വാക്സിന്‍ വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത്.  വാക്‌സിന്റെ ആദ്യ ഘട്ടം വിജയകരമായി എന്നത് ഏറെ പ്രതീക്ഷ ഉണര്‍ത്തുന്ന വാര്‍ത്തയായിരുന്നു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ബ്രിട്ടിഷ് സ്വീഡിഷ് മരുന്നുകമ്പനിയായ അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായാണ് ഇത് വികസിപ്പിക്കുന്നത്.

ഗവേഷണം തുടര്‍ന്ന്കൊണ്ടിരിക്കുന്ന ഈ വാക്സിന് AZD1222 എന്നാണ് പേരിട്ടിരിക്കുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡികളും ടി-സെല്ലുകളും മനുഷ്യശരീരത്തില്‍ മികച്ച രീതിയില്‍ ഉത്പാദിപ്പിക്കുന്നതിനു വാക്സിന്‍ സഹായിച്ചതായി പഠന റിപ്പോര്‍ട്ട് പറയുന്നു. 

3.റഷ്യ

പഴയ പ്രാമാണികതയോന്നും ഇപ്പോഴില്ലെങ്കിലും ഫാര്‍മസ്യുട്ടിക്കല്‍ രംഗത്ത് മികച്ഛവരെന്നു അവകാശപ്പെടുന്ന റഷ്യയും തങ്ങളുടെ ലാബോരട്ടരികളില്‍ സജീവമാണ്. ആദ്യത്തെ കൊവിഡ് 19 വാക്‌സിന്‍ അടുത്ത മാസം പകുതിയോടെ പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യന്‍ ശാസ്ത്രജ്ഞര്‍ പറയുന്നു. റഷ്യയിലെ 'ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജി'യില്‍ നിന്നുള്ള ഗവേഷകരാണ് ഈ വാക്‌സിനു പിന്നിലുള്ളത്.

4. അമേരിക്ക

അമേരിക്കയില്‍ പരീക്ഷിച്ച ആദ്യത്തെ കോവിഡ് 19 വാക്‌സിന്‍ വഴി ആളുകളുടെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിച്ചെന്ന് യു എസ് ഗവേഷകര്‍ അവകാശപ്പെടുന്നു. അവസാന ഘട്ട പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണ് അവിടെനിന്നും വരുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, ബയോടെക്‌നോളജി കമ്പനിയായ മോഡേണയുമായി ചേര്‍ന്ന് നടത്തിയ പരീക്ഷണങ്ങളില്‍ വികസിപ്പെച്ചെടുത്ത വാക്‌സിന്‍ ജൂലൈ 27ന് കൂടുതല്‍ ആളുകളില്‍ പരീക്ഷിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

ആര് ആദ്യം കൊവിഡ് 19ന് എതിരായ വാക്‌സിന് പുറത്തിറക്കും എന്നുള്ള മത്സരത്തിലാണ് ലോകരാജ്യങ്ങള്‍. ആരുടെ വാക്‌സിന്‍ ആവും എല്ലാ പരീക്ഷണ ഘട്ടങ്ങലെയും അതിജീവിച്ച് ഒടുവില്‍ മനുഷ്യരാശിയെ തന്നെ രക്ഷിക്കാന്‍ പോവുന്നതെന്ന് കണ്ടു തന്നെ അറിയണം.ഏതായാലും ഈ ഇരുണ്ട ദിനങ്ങളിലും ലോകം മുന്നോട്ട് നടക്കുന്നത് ആ പരീക്ഷണങ്ങളിലുള്ള പ്രതീക്ഷയില്‍ മാത്രമാണ്. 


Contact the author

News Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More