ഇന്ന് 962 പേര്‍ക്ക് കൊവിഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവനന്തപുരം ജില്ലയില്‍

കേരളത്തില്‍ ഇന്ന് 962 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 205 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 85 പേര്‍ക്കു വീതവും, കാസർകോട് ജില്ലയിൽ നിന്നുള്ള 66 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 59 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കണ്ണൂർ ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 36 പേര്‍ക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 35 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 33 പേര്‍ക്കും, വയനാട് ജില്ലയിൽ നിന്നുള്ള 31 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 26 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 815 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 67 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 59 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 55 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 54 പേരുടെയും, തൃശൂർ ജില്ലയില്‍ നിന്നുള്ള 52 പേരുടെയും, ആലപ്പുഴ, കാസർകോട് ജില്ലകളില്‍ നിന്നുള്ള 50 പേരുടെ വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 40 പേരുടെയും, എറണാകുളം, മലപ്പുറം ജില്ലകളിൽ നിന്നുള്ള 38 പേരുടെ വീതവും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 26 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 25 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 08 പേരുടെയും പരിശോധനഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.

രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 40 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 197 പേര്‍ക്കും, എറണാകുളം ജില്ലയിലെ 87 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 86 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 73 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 63 പേര്‍ക്കും, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ 56 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയിലെ 32 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളിലെ 31 പേര്‍ക്ക് വീതവും, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 29 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയിലെ 23 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 8 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,234 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,34,455 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,779 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1115 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Contact the author

News Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More