സ്ഫോടനത്തില്‍ വിറച്ച് ലെബനന്‍; മരണ സംഖ്യ 78 പിന്നിട്ടു

ലെബനന്‍ തലസ്ഥാനമായ ബെയ്റൂത്തിനെ നടുക്കിയ ഉഗ്ര സ്ഫോടനങ്ങളില്‍ മരണ സംഖ്യ 78 പിന്നിടുകയും, 4,000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനകാരണം ഇനിയും വ്യക്തമായിട്ടില്ല. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ബെയ്റൂട്ടിലെ തുറമുഖ മേഖലയിൽ വമ്പൻ സ്ഫോടനം നടന്നത്.

ആറ് വർഷത്തോളമായി 2,750 ടൺ അമോണിയം നൈട്രേറ്റ് സുരക്ഷിതമല്ലാത്ത ഒരു വെയർ ഹൌസില്‍ കെട്ടിക്കിടപ്പുണ്ടായിരുന്നുവെന്നും അതാകാം പൊട്ടിത്തെറിക്ക് കാരണമായതെന്നും ലബനീസ് പ്രസിഡന്റ് മൈക്കൽ ഔന്‍ പറഞ്ഞു. ഇന്ന് അടിയന്തര കാബിനറ്റ് യോഗം വിളിച്ച അദ്ദേഹം രാജ്യത്ത് രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്നും വ്യക്തമാക്കി. ഇന്നലെ വൈകിട്ടോടുകൂടിയായിരുന്നു ബെയ്റൂത്തിനെ പിടിച്ചു കുലുക്കിയ ആദ്യ സ്ഫോടനം ഉണ്ടായത്. തൊട്ടു പിന്നാലെ മറ്റൊരു വന്‍ സ്ഫോടനവും ഉണ്ടായി. കിലോമീറ്റര്‍ ദൂരത്തുള്ള കെട്ടിടങ്ങള്‍ക്കുപോലും കേടുപാടുണ്ടായതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ലെബനന്‍ പ്രധാനാമന്ത്രി ഹസന്‍ ടിയാബ് ഉത്തരവിട്ടു. അഞ്ച് ദിവസത്തിനുള്ളില്‍ കുറ്റക്കാരെ കണ്ടെത്തണമെന്നാണ് അന്വേഷണ സംഘത്തിന് പ്രധാമന്ത്രി നല്‍കിയ നിര്‍ദേശം .മരിച്ചവരുടേയും പരിക്കേറ്റവരുടെയും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും. ബെയ്റൂത്തിലുണ്ടായത് ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു . ലെബനന് എല്ലാ വിധ സഹായവും യുഎസ് വാഗ്ധാനം ചെയ്തു.

ഒട്ടേറെ പേർക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബെയ്റൂട്ടിൽ ഇപ്പോൾ കറുത്ത പുകപടലങ്ങൾ നിറഞ്ഞിരിക്കുകയാണെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ആളുകൾ റോഡിലൂടെ രക്തം വാർന്ന് ഓടുകയാണ്. വലിയ കെട്ടിടങ്ങളും റോഡിലൂടെ ഓടുന്ന കാറുകളുമൊക്കെ തകർന്നു എന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More