ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 55,350 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 50,629 -1,07,648 - 53,800 പേര് വീതവുമാണ് രോഗബാധിതരായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കു പ്രകാരം രാജ്യത്തെ പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 50,000 ത്തിനു തൊട്ടു മുകളിലും താഴെയുമാണ്. ഇത് അറുപതിനായിരത്തിലേക്ക് എത്തുന്നതിന്റെ സൂചനകളാണ് ഇപ്പോഴത്തെ നിരക്കുകള്‍ നല്‍കുന്നത്.
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 19,10,681 ലെത്തി.12,82, 917 പേര് രോഗവിമുക്തരായി.13,22,773 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്രയിലാണ് കൊവിഡ്-19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്.
24 മണിക്കൂറിനുള്ളില്‍ 885 മരണം
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 885 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്. ഇന്നലെയത് 810 ആയിരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് മരണം 39,856 ആയി. രാജ്യത്ത് ക്രമാനുഗതമായ വളര്‍ച്ചയില്‍ നിന്ന് ക്രമാതീതമായ വളര്‍ച്ചയിലേക്കാണ് രോഗീ വര്‍ദ്ധന ഉയരുന്നത്. ഇത്തരത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവോടെയുള്ള പ്രതിദിന രോഗീസംഖ്യ രാജ്യത്ത് തുടരുകയാണ്. മൊത്തം രോഗവ്യാപനത്തിന്റെ കണക്കനുസരിച്ച് കൊവിഡ്-19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ, പ്രതിദിന രോഗീ വര്‍ദ്ധനവില്‍ ഇപ്പോള്‍ പട്ടികയില്‍ തൊട്ടു മുകളിലുള്ള ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ മുകളിലേക്ക് എത്തിയിരിക്കുകയാണ്.