ഫിഞ്ചിനും വാർണർക്കും സെഞ്ച്വറി; ഇന്ത്യക്ക് കനത്ത തോല്‍വി

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന്തില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. ഓപ്പണർമാരായ ഡേവിഡ് വാർണറും ആരോൺ ഫിഞ്ചും ഒന്നാം വിക്കറ്റിൽ കുറിച്ച റെക്കോർഡ് റൺ കൂട്ടുകെട്ടിനെ പൊളിക്കാൻ കോഹ്ലിയും കൂട്ടരും ആവനാഴിയിലെ സകല അസ്ത്രങ്ങളും പ്രയോഗിച്ചിട്ടും ഫലം കണ്ടില്ല. ഇന്ത്യ പടുത്തുയർത്തിയ 256 റൺസ് വിജയലക്ഷ്യം, 74 പന്തും 10 വിക്കറ്റും ബാക്കിനിൽക്കെ ഓസീസ് അനായാസം മറികടന്നു. സെഞ്ചുറി നേടിയ ഓപ്പണർമാരായ ഡേവിഡ് വാർണർ (128), ആരോൺ ഫിഞ്ച് (110) എന്നിവരാണ് ഓസീസിന് അവിസ്മരണീയമായ വിജയം സമ്മാനിച്ചത്.

പതിയെ തുടങ്ങിയ വാര്‍ണറാണ് ആദ്യം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഫിഞ്ച് 114 പന്തിൽ 13 ഫോറും രണ്ടു സിക്സും സഹിതം 110 റൺസോടെയും പുറത്താകാതെ നിന്നു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓസീസ് 1–0ന് മുന്നിലെത്തി. രണ്ടാം മത്സരം വെള്ളിയാഴ്ച രാജ്കോട്ടില്‍ നടക്കും.

നേരത്തേ ടോസ് നഷ്ടമായി ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യ 49.1 ഓവറിൽ 255 റൺസിന് പുറത്തായിരുന്നു. ശിഖർ ധവാൻ (74), കെ.എൽ. രാഹുൽ (47) എന്നിവരാണ് ഇന്ത്യൻ നിരയിൽ അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

Contact the author

Sports Desk

Recent Posts

Sports Desk 3 weeks ago
Cricket

ധോണിയെ ഇങ്ങനെ കാണുമ്പോള്‍ എന്‍റെ ഹൃദയം തകരുന്നു - ഇര്‍ഫാന്‍ പത്താന്‍

More
More
Web Desk 1 month ago
Cricket

കുറഞ്ഞ ഓവര്‍ നിരക്ക്; കോഹ്ലിക്ക് വീണ്ടും പിഴ

More
More
Web Desk 1 month ago
Cricket

ശ്രേയസ് അയ്യരുടെ ശസ്ത്രക്രിയ കഴിഞ്ഞു; ഏകദിന ലോകകപ്പ്‌ കളിക്കാനാകുമെന്ന് പ്രതീക്ഷ

More
More
Sports Desk 1 month ago
Cricket

കുറഞ്ഞ ഓവര്‍ നിരക്ക്; ഹാര്‍ദിക് പാണ്ഡ്യക്ക് 12 ലക്ഷം രൂപ പിഴ

More
More
Sports 2 months ago
Cricket

ഐ പി എല്ലില്‍ പാക് കളിക്കാരെ പങ്കെടുപ്പിക്കാത്തതിനെതിരെ ഇമ്രാന്‍ ഖാന്‍

More
More
Sports Desk 2 months ago
Cricket

ധോണിയുടെ സൂപ്പര്‍ സിക്സ് ആഘോഷമാക്കി ആരാധകര്‍; വിഡിയോ വൈറല്‍

More
More