ആഫ്രിക്ക പൂര്‍ണ്ണമായും വൈൽഡ് പോളിയോ മുക്തമായേക്കും

പതിറ്റാണ്ടുകളുടെ പ്രവർത്തനത്തിനുശേഷം ആഫ്രിക്ക വൈൽഡ് പോളിയോ മുക്തമായേക്കും. അന്താരാഷ്ട്ര ആരോഗ്യ സ്ഥാപനങ്ങൾ, ദേശീയ - പ്രാദേശിക സർക്കാരുകൾ, കമ്മ്യൂണിറ്റി വോളന്റിയർമാർ എന്നിവരുടെ ഒരു കൂട്ടായ പ്രവർത്തനങ്ങൾക്കൊടുവിലാണ് ഈ മാറ്റം. 

വടക്കൻ നൈജീരിയയില്‍ അവസാനമായി വൈൽഡ് പോളിയോ രേഖപ്പെടുത്തിയത് നാല് വർഷങ്ങൾക്ക് മുൻപാണ്. അതുകൊണ്ടുതന്നെ ആഫ്രിക്ക റീജിയണൽ സർട്ടിഫിക്കേഷൻ കമ്മീഷൻ (എആര്‍സിസി) ഭൂഖണ്ഡം വൈറസ് മുക്തമാണെന്ന് സാക്ഷ്യപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ബൊർനോ സ്റ്റേറ്റിലെ കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുകയും നിരീക്ഷിക്കുകയും ചെയ്യുക, ഭൂഖണ്ഡത്തിലെ പോളിയോ നിർമാർജന ശ്രമങ്ങളുടെ വിജയം എന്നിവയെല്ലാം ഈ നേട്ടത്തിന് കാരണമാണ്. 

ലോകാരോഗ്യ സംഘടന ആഗോള പോളിയോ നിർമാർജന സംരംഭത്തിൽ വലിയ പങ്ക് വഹിച്ചിരുന്നുവെന്ന് ആഫ്രിക്കയിലെ ഡബ്ലിയുഎച്ച്ഓയുടെ റീജിയണൽ ഡയറക്ടർ ഡോ. മാത്ഷിദിസോ മൊയെറ്റി പറഞ്ഞു. യൂണിസെഫ്, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ, റോട്ടറി ഇന്റർനാഷണൽ, യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ എന്നിവയുമായി സഹകരിച്ച് ദേശീയ സർക്കാരുകളുടെയും പ്രാദേശിക നേതാക്കളുടെയും ഒരു കൂട്ടായ്മയായിരുന്നു ഇത് എന്നും ദശലക്ഷക്കണക്കിന് കമ്മ്യൂണിറ്റി വോളന്റിയർമാര്‍ ഇതിന്റെ ഭാഗമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

Contact the author

International Desk

Recent Posts

International

ബോര്‍ഡിംഗ് പാസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് അപകടകരം - ദുബായ് പൊലീസ്

More
More
International

ജന്മദിനത്തിൽ 60,000 കോടി രൂപ സംഭാവന നല്‍കുമെന്ന് ഗൗതം അദാനി

More
More
International

ഓങ് സാന്‍ സുചി ഏകാന്ത തടവില്‍

More
More
International

അഫ്ഗാൻ ഭൂചലനം: മരണസംഖ്യ 1000 കടന്നു; സഹായവുമായി ഐക്യരാഷ്ട്രസഭ

More
More
International

ഇറാനിൽ മൂന്ന് മാസത്തിനിടെ 100-ലധികം വധശിക്ഷ നടപ്പിലാക്കി- റിപ്പോര്‍ട്ട്‌ പുറത്തുവിട്ട് യു എന്‍

More
More
International

നീന്തല്‍ കുളത്തില്‍ 'ബുര്‍ക്കിനി' വേണ്ട; മുസ്ലിം സ്ത്രീകളുടെ ആവശ്യം തള്ളി ഫ്രഞ്ച് കോടതി

More
More