ലോകത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ തുടരുമ്പോഴും ഏറ്റവും കൂടുതല്‍ പേര് രോഗമുക്തി നേടുന്നത് ഇന്ത്യയിലെന്ന് കണക്കുകള്‍. ആഗോളതലത്തില്‍ രോഗമുക്തി നിരക്കില്‍ ഇന്ത്യ ബ്രസീലിനെ മറികടന്നതായി യുഎസ് ആസ്ഥാനമായുള്ള ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ ഇതുവരെ 3,780,107 പേര്‍ക്കാണ് കൊവിഡ ഭേദമായത്. അതേസമയം, ബ്രസീലില്‍ ഇത് 3,723,206 പേരും അമേരിക്കയില്‍ 2,451,406 പേരുമാണ്.ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗ വ്യാപനം ഉണ്ടായ മൂന്ന് രാജ്യങ്ങള്‍ ഇവയാണ്. ആഗോള തലത്തില്‍ കോവിഡ് കേസുകളുടെ ഇതുവരെയുള്ള എണ്ണം 29,006,003 ആണ്. ഇതില്‍ 19 ദശലക്ഷത്തിലധികം ആളുകള്‍ രോഗമുക്തരായി.
എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ 4,846,427 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 3,780,107 പേര് രോഗമുക്തരായി. രേഗവിമുക്തി നിരക്ക് 77.99% ആണ്. 79,722 മരണങ്ങളും ഉണ്ടായിട്ടുണ്ട്.