അവസാന പ്രിന്ററിനോടും വിട പറഞ്ഞ് ഷാർജ പോലീസ്. പോലീസ് സ്റ്റേഷനുകളിലെ എല്ലാ സേവനങ്ങളും 100 ശതമാനം ഡിജിറ്റലായതോടെയാണ് അവസാന പ്രിന്‍ററിനോടും ഷാര്‍ജ സ്റ്റേഷന്‍ വിട പറഞ്ഞത്. ഇത് സേനയുടെ സാങ്കേതിക മികവും ജോലിയുടെ ഗുണനിലവാരവും ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് സ്റ്റേഷന്‍ പ്രിന്‍റര്‍ രഹിതമാക്കിയത്.
ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവെച്ച ലക്ഷ്യങ്ങളിലെത്താന്‍ സേന പ്രതിജ്ഞാബദ്ധരാണെന്ന് ഷാർജാ പോലീസ് ഡയറക്ടർ കേണൽ യൂസഫ് ഒബയ്ദ് ബിൻ ഹാർമോൽ പറഞ്ഞു. ഓഫീസ് ജോലികളുടെ വേഗതയും കാര്യക്ഷമതയും ഇതുവഴി വർധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രിന്ററോടൊപ്പം പേപ്പറുകളും സ്റ്റേഷനിൽ നിന്ന് ഒഴിവാക്കി. ക്രിമിനൽ കേസുകളുടെയും മറ്റ് വിവരങ്ങളുടെയും രേഖകൾ ഇനി ഡിജിറ്റൽ ആയി സൂക്ഷിക്കും.
ഉപഭോക്താക്കളുടെ സന്തോഷവും സംതൃപ്തിയും പരിസ്ഥിതിസംരക്ഷണവും മുൻനിർത്തിയാണ് ഇത്തരത്തിൽ തീരുമാനമെടുത്തത്. ഇതിലൂടെ പ്രവർത്തനചെലവ് ലാഭിക്കാനും സേന ലക്ഷ്യമിടുന്നു.