അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊവിഡ് മുക്തനായെന്ന് വൈറ്റ് ഹൗസിലെ ഡോക്ടർ അറിയിച്ചു. പ്രചാരണ പ്രവർത്തനങ്ങൾക്കിടെ ട്രംപിൽ നിന്നും കൊവിഡ് പകർന്നേക്കാമെന്ന ആശങ്ക രാജ്യത്ത് നിലനിന്നിരുന്നു. ഇതിന് ആശ്വാസമായാണ് വൈറ്റ് ഹൗസിന്റെ പുതിയ റിപ്പോർട്ട് പുറത്തുവന്നത്.
മൂന്ന് ദിവസത്തെ കൊവിഡ്-19 ചികിത്സക്ക് ശേഷം ശനിയാഴ്ച ട്രംപ് തെരഞ്ഞെടുപ്പിനായുള്ള പൊതു പരിപാടികളിൽ പങ്കെടുത്തിരുന്നു. മാസ്ക് ധരിക്കാതെയാണ് ട്രംപ് പ്രചാരണ പരിപാടികളിൽ പങ്കെടുത്തത്. മാസ്ക് ധരിക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈ വീശി കാണിക്കുകയും ചെയ്തു.
ഒക്ടോബർ 2നാണ് ഡോണൾഡ് ട്രംപിനെ കൊവിഡ് ബാധിച്ച് വാഷിങ്ടണ്ണിലെ വാൾട്ടർ റീഡ് സൈനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ, തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കൊവിഡിനെ ഭയപ്പെടുത്തേണ്ടതില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.