അമേരിക്കന്‍ തെരഞ്ഞെടുപ്പ്: ജോ ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്തു

അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ വിജയത്തോടടുത്ത് നില്‍ക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പ് കഠിനമായിരുന്നുവെങ്കിലും ക്ഷമയോടെ കാത്തിരിക്കണമെന്നും ബൈഡൻ പറഞ്ഞു. ജനാധിപത്യ സമൂഹത്തിൽ ഓരോരുത്തർക്കും അവരുടേതായ അഭിപ്രായങ്ങളുണ്ടെന്നും അത് മാനിക്കുന്നുവെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

രാജ്യത്തിനായി പ്രവർത്തിക്കുക എന്നതാണ് രാഷ്ട്രീയത്തിന്റെ കടമ. രാഷ്ട്രീയപരമായി എതിരാളികളായിരിക്കുന്നവർ ശത്രുക്കളല്ലെന്നും താനുൾപ്പെടെ എല്ലാവരും അമേരിക്കക്കാരാണെന്നും ബൈഡൻ വ്യക്തമാക്കി. രാജ്യത്തെ ഭിന്നിപ്പിക്കാതെ ഒറ്റക്കെട്ടായി നിലനിർത്തുന്ന പ്രസിഡന്റായിരിക്കും താനെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ, 264 ഇലക്ടറല്‍ വോട്ടുകള്‍ നേടി ബൈഡന്‍ കേവല ഭൂരിപക്ഷമായ 270 വോട്ടുകള്‍ക്ക് വളരെ അടുത്താണ്.

എന്നാൽ, തെരഞ്ഞെടുപ്പ് ജയിച്ചെന്നു കരുതേണ്ടതില്ലെന്ന് ജോ ബൈഡനോട് പ്രസിഡന്റ് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. നിയമയുദ്ധം തുടങ്ങുന്നതേയുള്ളൂവെന്നും കള്ളവോട്ടുകള്‍ കണക്കിലെടുക്കാന്‍ അനുവദിക്കില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. അലാസ്‌കയും നോര്‍ത്ത് കാരലിനയും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബൈഡന്‍ ലീഡ് തുടരുകയാണ്. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴും ഫിലാഡല്‍ഫിയയില്‍ രാഷ്ട്രീയ സംഘര്‍ഷം തുടരുകയാണ്.


Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More