ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് രാജ്യത്ത് ഒരാഴ്ച നീണ്ടുനിൽക്കുന്ന ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ഒരാഴ്ചക്കാലം ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. രാജ്യത്ത് മൂന്ന് ദിവസം പൊതു അവധിയും പ്രഖ്യാപിച്ചു. സർക്കാർ മന്ത്രാലയങ്ങളും വകുപ്പുകളും വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് അടയ്ക്കും.
അമേരിക്കയിലെ മയോ ക്ലിനിക്കൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. റോയൽ പാലസാണ് മരണവാർത്ത പുറത്തറിയിച്ചത്. പ്രധാനമന്ത്രിയുടെ ഭൗതിക ശരീരം ബഹ്റൈനിൽ ഖബറടക്കും.