ദരിദ്രരാജ്യങ്ങളില്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ദരിദ്രരാജ്യങ്ങളില്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ലോകാരോഗ്യസംഘടന. വാക്‌സിനുകള്‍ ന്യായമായ വിലയില്‍ രാജ്യങ്ങള്‍ക്ക് നല്‍കുമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. അമേരിക്ക, ബ്രിട്ടണ്‍ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ ഫൈസര്‍ ബയോടെക് വാക്‌സിനുകള്‍ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. രണ്ട് ബില്ല്യണ്‍ ഡോസുകള്‍ ഇതുവരെ സംഭരിച്ചുവച്ചിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന അധികൃതര്‍ വ്യക്തമാക്കി.

വാക്‌സിന്‍ കമ്പനികളുമായി ചര്‍ച്ചയിലാണ്, പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും 2021 ആദ്യ പകുതിയോടെ വാക്‌സിനുകള്‍ ലഭ്യമാക്കുമെന്നും ഡബ്ല്യൂഎച്ച്ഒ അറിയിച്ചു. ആരോഗ്യപ്രവര്‍ക്കതര്‍ക്കായുളള വാക്‌സിനുകളും സമയബന്ധിതമായി നല്‍കുമെന്നും ലോകാരോഗ്യസംഘടന അധികൃതര്‍ പറഞ്ഞു. റെഗുലേറ്ററി അംഗീകാരങ്ങള്‍ക്കും രാജ്യങ്ങളുടെ സന്നദ്ധതയും അനുസരിച്ചാണ് വാക്‌സിനുകള്‍ നല്‍കുക. വികസിത രാജ്യങ്ങള്‍ക്കും അവികസിത രാജ്യങ്ങള്‍ക്കും ഒരേസമയം വാക്‌സിന്‍ ലഭ്യമായാല്‍ ലോകം മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത നേട്ടമാകും.

ഒരല്‍പം വെളിച്ചം കണ്ടുതുടങ്ങിയിരിക്കുന്നു, എന്നാല്‍ ലോകം മുഴുവന്‍ ഒരേസമയം രോഗബാധ അവസാനിച്ചാല്‍ മാത്രമേ മഹാമാരി ഇനിയില്ലെന്ന് കരുതാനാവുകയുളളു അതിനര്‍ത്ഥം രാജ്യത്തെ എല്ലാ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കുക എന്നതല്ല മറിച്ച് എല്ലാ രാജ്യങ്ങളിലേയും അത്യാവശ്യക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നാണ് എന്ന് ലോകാരോഗ്യസംഘടനാ തലവന്‍ ടെട്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More