തലച്ചോറ് ഭക്ഷിക്കുന്ന അമീബ; അമേരിക്ക ഭീതിയില്‍

തലച്ചോറ് ഭക്ഷിക്കുന്ന നെയ്ഗ്ലേരിയ എന്ന തരം അമീബയുടെ സാന്നിദ്ധ്യം അമേരിക്കയിൽ ആശങ്ക പടർത്തുന്നു. തെക്കേ അമേരിക്കയിൽനിന്നാണ് ഈ അമീബയുടെ സാനിദ്ധ്യം വടക്കേ അമേരിക്കയിലും വ്യാപകമാകുന്നത്. ഇതു സംബന്ധിച്ച് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) മുന്നറിയിപ്പ് നൽകി. 

1983-നും 2010-നും ഇടയില്‍ ഈ അമീബ ബാധിച്ച് 28 പേരാണ് മരിച്ചതെന്ന്‌ ടെക്‌സാസ് ആരോഗ്യ അധികൃതര്‍ പറയുന്നു. നീഗ്ലേറിയ ഫൗളേറി അമീബ ജലത്തില്‍ നിന്ന് മൂക്കുവഴിയാണ് മനുഷ്യശരീരത്തില്‍ പ്രവേശിക്കുക. ഒഴുക്കുകുറഞ്ഞതോ കെട്ടിക്കിടക്കുന്നതോ ആയ ജലാശയങ്ങളില്‍ ഇറങ്ങുമ്പോഴോ ശുദ്ധീകരിക്കാത്ത വാട്ടര്‍ ഹീറ്ററുകളിലെ വെള്ളം ഉപയോഗിക്കുമ്പോഴോ ശരീരത്തില്‍ കടക്കാം. നേരിട്ട് വെയിലേല്‍ക്കുന്ന ജലാശയമായാല്‍പോലും 40 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് താങ്ങാന്‍ ഈ അമീബയ്ക്ക് കഴിയും. നാഡീവ്യൂഹത്തെയും തലച്ചോറിനെയും നശിപ്പിക്കുന്നത് വഴി മരണം സംഭവിക്കാം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

113 ഡിഗ്രി ഫാരൻഹീറ്റ് (45 ഡിഗ്രി സെൽഷ്യസ്) വരെ ചൂടുവെള്ളത്തിൽ നെയ്‌ഗ്ലേരിയ തഴച്ചുവളരുമെന്നതിനാൽ, ആഗോള താപനില കൂടുന്നതും ഇതിന്‍റെ വ്യാപനം വർദ്ധിപ്പിക്കുമെന്നാണ് മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നത്. അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളിൽ നെയ്ഗ്ലേരിയ അമീബ ബാധിച്ച 74 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 

Contact the author

Health Desk

Recent Posts

Web Desk 3 months ago
Health

കുട്ടികള്‍ക്ക് മരുന്ന് നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍!

More
More
Web Desk 7 months ago
Health

മുഖ്യമന്ത്രി ചികിത്സ തേടുന്ന 'മയോ ക്ലിനിക്കി'ലെ വിശേഷങ്ങള്‍

More
More
Web Desk 9 months ago
Health

ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും സ്ത്രീകളില്‍ ഹൃദ്രോഗത്തിന് കാരണമാകുമെന്ന് പുതിയ പഠനം

More
More
Web Desk 10 months ago
Health

ഉപ്പൂറ്റി വിണ്ടുകീറലിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന പ്രതിവിധികള്‍

More
More
K P Samad 10 months ago
Health

നോനിപ്പഴം കഴിക്കൂ.. മാരക രോഗങ്ങളില്‍ നിന്ന് അകന്നുനില്‍ക്കൂ- കെ പി സമദ്

More
More
Web Desk 10 months ago
Health

വയറിലെ കൊഴുപ്പ് കുറയും, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍

More
More