പുതിയ മിസൈല്‍ വികസിപ്പിച്ച് ഉത്തരകൊറിയ; വൻ സൈനിക പരേഡ് നടത്തി പ്രദര്‍ശനം

അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന പുതിയ ബാലിസ്റ്റിക് മിസൈല്‍ അവതരിപ്പിച്ച് ഉത്തരകൊറിയ. ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നിന്‍റെ സാന്നിദ്ധ്യത്തിലാണ് കൂറ്റന്‍ മിസൈല്‍ പ്രദര്‍ശനം നടന്നത്. പ്രദര്‍ശനത്തിനോട്‌ അനുബന്ധിച്ച് വന്‍ സൈനിക പരേഡും സംഘടിപ്പിച്ചിരുന്നു. അതേസമയം ഈ മിസൈലിന്റെ യഥാര്‍ഥശേഷിയും ഇത് പരീക്ഷിച്ചുവോ എന്ന കാര്യവും വ്യക്തമല്ല. 

പുതിയ ആയുധ പ്രദര്‍ശനം അമേരിക്കൻ പ്രസിഡന്റായി ഈ ആഴ്ച സ്ഥാനമേൽക്കുന്ന ജോ ബൈഡന്റെ ശ്രദ്ധ ആകർഷിക്കാനാണ് എന്നാണ് പാശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്തർവാഹിനികളിൽ ഘടിപ്പിക്കുന്ന ബാലിസ്റ്റിക് മിസൈലുകളാണ് പോംഗ്യാങ്ങിലെ പരേഡിൽ അണിനിരത്തിയത്. പുക്ഗുക്ക്‌സോംങ്-5 എന്ന പേരിലറിയപ്പെടുന്ന മിസൈലുകൾ ഖര ആണവോർജ്ജ മിസൈലുകളാണ്. അമേരിക്കയുടെ സമുദ്ര ശക്തിക്കെതിരെ വെല്ലുവിളി ഉയർത്തലാണ് കിമ്മിന്റെ ലക്ഷ്യം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സൈനിക പരേഡിനു പിന്നാലെ നടന്ന രാഷ്ട്രീയ യോഗത്തിലും കിം പങ്കെടുത്തിരുന്നു. തന്റെ രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് യു.എസ്. എന്ന് കിം യോഗത്തില്‍ പറഞ്ഞുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More