ലണ്ടന്‍: ബ്രിട്ടനില്‍ ആസ്ട്രസെനെക വാക്സിന് സ്വീകരിച്ച 25 പേരില്‍ കൂടി രക്തം കട്ടപിടിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ 7 പേര് മരണപ്പെടുകയും ചെയ്തു. രക്തം കട്ട പിടിക്കുന്നത് വാക്സിന്റെ പാര്‍ശ്വഫലമായാണ് കരുതപ്പെടുന്നത്. ഇതേ സമയം ഫൈസര്‍ വാക്സിന് സ്വീകരിച്ചവരില്‍ ഇത്തരം പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
എല്ലാ പ്രതിരോധ വാക്സിനും ചെറിയ തോതിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് 'മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോഡക്ട് റെഗുലേറ്ററി' [എം.എച്ച്.ആര്.എ.] വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 24 ന് ശേഷം 1.18 കോടി ജനങ്ങള്‍ വാക്സിന് സ്വീകരിച്ചതില്‍ 30 പേര്‍ക്ക് മാത്രമാണ് രക്തം കട്ടപിടിച്ചതെന്നും, ഇതില്‍ അഞ്ച് കേസുകള്‍ മാര്‍ച്ച് 18ന് റിപ്പോര്‍ട്ട് ചെയ്തതാണെന്നും എം.എച്ച്.ആര്.എ. പറഞ്ഞു.
ഏറ്റവും വേഗത്തില്‍ വാക്സിനേഷന് ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന ലണ്ടനില്‍ ആസ്ട്രസെനെക, ഫൈസര്‍ എന്നീ രണ്ടു വാക്സിനുകളും വിതരണം ചെയ്തിരുന്നു. എന്നാല്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആസ്ട്രസെനെക വാക്സിന് നിരോധിച്ചിക്കാന് ബ്രിട്ടണ് തീരുമാനിക്കുകയായിരുന്നു.
ആസ്ട്രസെനെക വാക്സിന് സ്വീകരിച്ച 60 പേര്‍ക്ക് രക്തം കട്ടപിടിക്കുകയും, ഒരാള്‍ മരണപ്പെടുകയും ചെയ്തുവെന്ന് നെതര്‍ലന്‍ഡും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജര്‍മ്മനിയും ആസ്ട്രസെനെക വാക്സിന് രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്.