'പൊളിറ്റിക്കലി ഇന്‍കറക്ട് രാജകുമാരന്‍'

കിരീടമില്ലാത്ത രാജകുമാരനായി നീണ്ട 70 വര്‍ഷക്കാലം ജീവിച്ച ഫിലിപ്പ് രാജകുമാരന്‍ ഓര്‍മയായി. രാജകുമാരനായി ജീവിക്കുകയും എന്നാല്‍ അധികാരത്തില്‍ പ്രത്യേക പദവി ഇല്ലാതിരിക്കുകയും ചെയ്ത ഫിലിപ്പ് രാജകുമാരന്‍ 99-ാം വയസിലാണ് മരണപ്പെട്ടത്. ഗ്രീക്ക്- ഡാനിഷ് രാജകുടുംബത്തിലെ ആന്‍ഡ്രൂ രാജകുമാരന്‍റെയും, ആലീസ് രാജകുമാരിയുടെയും അഞ്ചാമത്തെ മകനായി 1921 ജൂണ്‍ 10ന് ഫിലിപ്പ് രാജകുമാരന്‍ ജനിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറലായിരുന്ന മൌണ്ട്ബാറ്റണ്‍ പ്രഭുവിന്‍റെ അനന്തരവന്‍ കൂടിയാണ് ഫിലിപ്പ് രാജകുമാരന്‍. 

മൗണ്ട് ബാറ്റണ്‍മാരുടെ പാത പിന്തുടര്‍ന്ന് ബ്രിട്ടീഷ് നാവിക സേനയില്‍ അംഗമായിരിക്കുമ്പോഴാണ് എലിസബത്ത്‌ രാജ്ഞിയുമായി പ്രണയത്തിലാകുന്നതും, ആ ബന്ധം വിവാഹത്തിലേക്ക് കടക്കുന്നതും. പിന്നീട് എലിസബത്ത്‌ രാജ്ഞിക്കുവേണ്ടി ഗ്രീസ്-ഡെന്മാര്‍ക്ക്‌ രാജകുടുംബത്തിന്‍റെ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒഴിവാക്കിയാണ് ബ്രിട്ടീഷ്  രാജകുടുംബത്തിന്‍റെ ഭാഗമായത്. ഒരിക്കലും അധികാരത്തില്‍ ഇടപെടാതെ കൊട്ടാരത്തില്‍ ഒതുങ്ങി തന്നെ ജീവിച്ച്  അദ്ദേഹം തന്‍റെ സ്ഥാനമാനങ്ങള്‍ ഭംഗിയായ്‌ നിര്‍വഹിച്ചു.

73 വര്‍ഷക്കാലം നീണ്ടു നിന്ന ദാമ്പത്യ ജീവിതത്തില്‍ അദ്ദേഹം എലിസബത്ത്‌ രാജ്ഞിയുടെ നിഴല്‍ പോലെ കൂടെ നിന്നു. എലിസബത്ത്‌ രാജ്ഞി രാജ്യഭരണം ഏറ്റെടുക്കുമ്പോള്‍ പ്രിന്‍സ് 'കണ്‍സോര്‍ട്ട്' എന്ന ഔപചാരിക പദവിയിലേക്ക് പരാതികളില്ലാതെ സ്വയം ചുരുങ്ങാനും ഇദ്ദേഹത്തിന് സാധിച്ചു. രാഷ്ട്രീയം പറയാതെ രാജ്ഞിയുടെ ഭരണത്തിന് വിവേകവും, ബുദ്ധിയും, നല്‍കി എപ്പോഴും കൂടെ നില്‍ക്കാനും ഫിലിപ്പ് രാജകുമാരന്‍ മറന്നില്ല.                                                                            

തന്‍റെ ദാമ്പത്യ ജീവിതം താളപ്പിഴകളില്ലാതെ പോകുമ്പോഴും സ്വന്തം കുഞ്ഞുങ്ങള്‍ക്ക് തന്‍റെ കുടുംബപേര് കൈമാറാന്‍ കഴിയാത്ത രാജ്യത്തെ ഒരേ ഒരു പുരുഷനാണ് താനെന്നും അദ്ദേഹം ഒരിക്കല്‍  പറഞ്ഞു. പൊതു ചടങ്ങുകളിലും, ഔദ്യോഗിക യാത്രകളിലും, രാജ്ഞിയെ അനുഗമിക്കുകയും, പിന്തുണക്കുകയും, മാത്രമാണ് എഡിന്‍ബര്‍ഗ് പ്രഭു ഫിലിപ്പ് രാജകുമാരന് ചെയ്യുവാന്‍ ഉണ്ടായിരുന്നത്. എങ്കിലും തന്‍റെ നാമമാത്രമായ അധികാര പരിധിയില്‍ അദ്ദേഹം എന്നും സംതൃപ്തനായിരുന്നു.

തന്‍റെ വ്യത്യസ്തമായ കഴിവുകളെല്ലാം രാജകുടുംബത്തിന്‍റെ പ്രഭാവത്തില്‍ മുങ്ങിപ്പോയിട്ടും അദ്ദേഹം ആരോടും പരാതികള്‍ പറഞ്ഞിരുന്നില്ല. ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടീഷ്  രാജകുടുംബത്തെ നവീകരിക്കുന്നതില്‍ എഡിന്‍ബര്‍ഗ് പ്രഭു ഫിലിപ്പ് രാജകുമാരന്‍ എന്ന എഞ്ചിനിയര്‍ക്ക് സാധിച്ചു. ദൈവത്തിന് കണ്ടുപിടിക്കാന്‍ സാധിക്കാത്തതൊക്കെ കണ്ടെത്തിയത് എഞ്ചിനീയറാണെന്ന് ഫിലിപ്പ് രാജകുമാരന്‍ അവകാശപ്പെട്ടിരുന്നു. ബ്രിട്ടീഷ് നാഷണല്‍ എഞ്ചിനീയറിങ് അക്കാദമി സ്ഥാപിക്കുവാന്‍ മുന്‍കൈയെടുത്തതും രാജകുമാരനാണ്. 

കായിക പ്രേമികൂടിയായിരുന്ന രാജകുമാരന്‍, കുതിരയോട്ട മത്സരങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. രാജകീയ ചട്ടങ്ങള്‍ മുറുകെ പിടിച്ച് ജീവിക്കുമ്പോഴും ഫിലിപ്പ് രാജകുമാരനെ വിവാദങ്ങള്‍ തേടിയെത്തിയിരുന്നു. ഡയാന രാജകുമാരിയുടെ മരണവും, ഹാരി- മേഗന്‍ പ്രശ്നവുമൊക്കെ ഒരു നിഴല്‍ പോലെ വിവാദങ്ങളായി രാജകുമാരന്‍റെ പുറകെ ഉണ്ടായിരുന്നു. പലപ്പോഴും തോന്നിയതുപോലെ പ്രതികരിക്കുക വഴി വിവാദങ്ങളില്‍ ചെന്ന് ചാടുകയും ചെയ്തിരുന്നു. ചൈനയില്‍ പഠിക്കുന്ന ബ്രിട്ടീഷ് വിദ്യാര്‍ഥികളുടെ കണ്ണ് ചെറുതായി പോകും, ശരീര ഭാരമുള്ളയാളുകള്‍ക്ക് ബഹിരാകാശത്ത് പറക്കാന്‍ സാധിക്കില്ല തുടങ്ങിയ പരാമര്‍ശങ്ങള്‍ 'പൊളിറ്റിക്കലി ഇന്‍കറക്ട് രാജകുമാരന്‍' എന്ന പേര് ദുഷ്പേര് രാജകുമാരന് വാങ്ങിക്കൊടുത്തു.

Contact the author

Web Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More