ദുബായ് : അറബ് രാജ്യത്തില്‍ നിന്ന് ആദ്യമായി ബഹിരാകാശ യാത്രക്ക് തിരഞ്ഞെടുക്കപ്പെട്ട വനിതയായി നോറ അല്‍ മത്രുഷി. യുഎഇ പ്രധാനമന്തിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂംമാണ് ബഹിരാകാശ യാത്രികരുടെ പേരുകള്‍ പ്രഖ്യാപിച്ചത്. ഇതോടെ യുഇഎ ബഹിരാകാശ യാത്രകരുടെ എണ്ണം 4 ആയി.
40000 അപേക്ഷകരില്‍ നിന്നാണ് ബഹിരാകാശ യാത്രക്കുള്ള രണ്ട് പേരെയും കൂടി യുഇഎ തിരഞ്ഞെടുത്തിരിക്കുന്നത്. നാസയില്‍ ഇവരുടെ പരിശീലനം ഉടന്‍ ആരംഭിക്കുമെന്നും, ഇവര്‍ക്ക് യുഇഎയുടെ നാമം വാനോളമുയര്‍ത്താന്‍ സാധിക്കട്ടെയെന്നും ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
അറബ് രാജ്യത്തു നിന്ന് ബഹിരാകാശ യാത്രക്ക് തിരഞ്ഞെടുക്കപ്പെട്ട നോറ നാഷണല്‍ പെട്രോളിയം കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ വൈസ് പ്രസിഡന്റാണ്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ നോറ അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയേഴ്സില് അംഗവും കൂടിയാണ്.
യുഇഎ നാഷ്ണല്‍ സ്പേസ് പ്രോഗ്രാമിന്റെ പരിപാടികളില്‍ ഒന്നായ ബഹിരാകാശ യാത്രാക്കായി മുഹമ്മദ് അല്‍ മുല്ല, ഹസ അല്‍ മസൂറി, സുല്‍ത്താന്‍ അല്‍ നയാദി എന്നിവരാണ് നോറയോടൊപ്പം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.