ലോകത്തിലെ ഏറ്റവും വലിയ യേശു ക്രിസ്തുവിന്റെ പ്രതിമ ബ്രസീലിലെ എന്കാന്റ്റടോയില് ഒരുങ്ങുന്നു. ബ്രസീലിലെ തന്നെ റിയോ ഡി ജനീറോയിലെ 'ക്രൈസ്റ്റ് ദീ റീഡിമര് ആണ് ലോകത്തിലെ വലിയ യേശു ക്രിസ്തുവിന്റെ പ്രതിമ. 'ക്രൈസ്റ്റ് ദി പ്രോട്ടക്ടര്‍' എന്ന പേരിലുള്ള പ്രതിമക്ക് 140 അടി ഉയരമാണ് ഉള്ളത്
'ക്രൈസ്റ്റ് ദീ റീഡിമര് പ്രതിമക്ക് 124 അടി ഉയരമുണ്ട്. യേശു ക്രിസ്തുവിന്റെ വിരിച്ച് പിടിച്ച കൈകള്‍ തമ്മില്‍ 91 അടി നീള വ്യത്യാസമുണ്ട്. ക്രൈസ്റ്റ് ദി പ്രോട്ടക്ടര്‍ പ്രതിമയില്‍ രണ്ട് കൈയും തമ്മിലുള്ള അകലം 118 അടിയാണ്. ഏകദേശം 15 കോടി ചെലവ് പ്രതീക്ഷികുന്നത്. ഫ്രണ്ട്സ് ഓഫ് ക്രൈസ്റ്റ് സംഘടനയാണ് പ്രതിമ നിര്‍മിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ യേശു ക്രിസ്തുവിന്റെ പ്രതിമ പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ വിശ്വാസികളെയും, വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. പ്രാദേശിക നേതാവായിരുന്ന അഡ്രോൾഡോ കോൺസായാണ് എന്കാന്റ്റടോയിലെ പ്രതിമയുടെ നിര്‍മ്മാണത്തിന്റെ ആശയം മുന്പോട്ട് വെച്ചത് . 2019 ല്‍ പണി ആരംഭിച്ച പ്രതിമയുടെ ഈ വര്‍ഷം പൂര്‍ത്തിയാകും.
പുതിയ 7 ലോകാത്ഭുതങ്ങളില്‍ ഒന്നായി 2007 ലാണ് ക്രൈസ്റ്റ് ദീ റീഡിമര് തെരഞ്ഞെടുക്കപ്പെടുന്നത്. ബ്രസീലിലെ കോര്‍കോവാഡോ മലമുകളില്‍ സ്ഥിതി ചെയ്യുന്ന പ്രതിമക്ക് 98 വീതിയും 38 മീറ്റര്‍ ഉയരവുമാണുള്ളത്.