ഒമാനിൽ നിന്ന് ടാക്സ് ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണത്തിൻ്റെ അളവ് പുതുക്കി നിശ്ചയിച്ചു

മസ്ക്കറ്റ്: ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് 40ഗ്രാം സ്വർണം കസ്റ്റംസ് തീരുവ ഇല്ലാതെ കൊണ്ട് വരുവാൻ സാധിക്കും. പുരുഷൻമാർക്ക് 20ഗ്രാം സ്വർണവും, സ്ത്രീകൾക്ക് 40ഗ്രാം സ്വർണവുമാണ് കൊണ്ട് വരാൻ സാധിക്കുക. 

സ്വർണവും മറ്റ് വിലയേറിയ ലോഹങ്ങളും കൊണ്ട് വരുന്നത് ആഭരണത്തിൽ ആണ് ഉൾപ്പെടുത്തുക. എന്നാൽ മറ്റ്  ഏതെങ്കിലും  രൂപത്തിൽ വിലയേറിയ ലോഹങ്ങൾ കൊണ്ട് വന്നാൽ അത് കസ്റ്റംസ് തീരുവക്ക് വിധയമായിരിക്കും. മറ്റ് വിലയേറിയ സമഗിരികള്‍ അവയുടെ മൂല്യത്തിന്റെ 10 ശതമാനം കസ്റ്റംസ് തീരുവക്ക് വിധയമാണ്. ഇലക്ട്രോണിക്സ്, വിലയേറിയ ലോഹങ്ങൾ എന്നിവയിലാണ് ഇന്ത്യൻ കസ്റ്റംസ് ഡിപ്പാർട്മെന്റ് കൂടുതൽ തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്.

തോക്ക്  (50വെടിയുണ്ടകളിൽ കൂടുതൽ ഉണ്ടെങ്കിൽ), സിഗരറ്റ്  ( 100 സ്റ്റിക്കുകളിൽ കൂടുതൽ), പുകയില 150 ഗ്രാമിന് മുകളിൽ, രണ്ട് ലിറ്ററിൽ കൂടുതൽ മദ്യം, എന്നിവ കസ്റ്റംസ് ഡ്യൂട്ടിക്ക് വിധയമാണ്. വ്യക്തിഗത ഉപയോഗത്തിനായി വിമാന ജീവനക്കാര്‍ ഇന്ത്യയിലേക്ക് കൊണ്ട് വരുന്ന സാധനങ്ങൾക്കും ഈ നിയമം ബാധകമാണ്. ചോക്ലേറ്റുകൾ, ചീസ്, കളിപ്പാട്ടങ്ങൾ, എന്നിവയെല്ലാം കസ്റ്റംസ് തീരുവയുടെ പരിധിയിൽ ഉൾപ്പെടുന്നില്ല.

Contact the author

Web Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More