പാരീസ്: 15 വയസിന് താഴെയുള്ള കുട്ടികളുമായുള്ള ലൈംഗീക ബന്ധം ബലാത്സംഗ കുറ്റമാക്കി ഫ്രാന്‍സ് നിയമം പാസാക്കി. പതിനഞ്ച് വയസിന് താഴെയുള്ള കുട്ടികളെ ലൈഗീകമായി ഉപയോഗിച്ചാല്‍ അത് ബലാത്സംഗമായി കണക്കാക്കും. ഈ കുറ്റകൃത്യത്തിന് 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ഫ്രാന്‍സ് വ്യക്തമാക്കി. ഫ്രഞ്ച് പാര്‍ലമെന്റ് ഈ നിയമത്തിന് അംഗീകാരം നല്‍കുകയും ചെയ്തു.
രാജ്യത്ത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് ഫ്രാന്‍സ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. നേരത്തെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ തെളിയിക്കണമെങ്കില്‍ ബലാല്‍ക്കാരമായി ലൈംഗീക ബന്ധം നടന്നതായി തെളിയിക്കണമായിരുന്നു. ഇതിനാണ് ഈ നിയമം കൊണ്ട് മാറ്റം വന്നിരിക്കുന്നത്.
ഇത് സമുഹത്തിനും, കുട്ടികള്‍ക്കും വേണ്ടിയുള്ള ചരിത്രപരമായ നിയമമാണെന്ന് ഫ്രാന്‍സ് നിയമ മന്ത്രി എറിക് ടുപോണ്ട് മോറെട്ടി അഭിപ്രായപ്പെട്ടു. ഇനി ഒരാള്‍ക്കും പതിനഞ്ച് വയസായ പെണ്‍കുട്ടിയുടെ സമ്മതപ്രകാരമാണ് ലൈംഗീക ബന്ധം നടന്നതെന്ന് ആരോപിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.