മെഹുല്‍ ചോക്സിയെ നാട് കടത്തുന്നത് ഡൊമിനിക്ക കോടതി തടഞ്ഞു

ഡല്‍ഹി: മെഹുല്‍ ചോക്സിയെ നാട് കടത്തുന്ന നടപടിയെ ഡൊമിനിക്ക കോടതി തടഞ്ഞു. അതിനാല്‍ ഇന്ത്യയിലേക്ക് വിട്ട് കിട്ടുകയെന്നത് ഇനി എളുപ്പമാകില്ല. ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട രത്നവ്യാപരിയാണ് മെഹുല്‍ ചോക്സി. ഇന്ത്യയില്‍ നിന്ന് മുങ്ങി ആന്റിഗ്വയില്‍ താമസിക്കുകയായിരുന്ന ചോക്‌സി ഇവിടെ നിന്ന് ക്യൂബയിലേക്ക് കടക്കുന്നതിനിടെയാണ് കരീബിയന്‍ ദ്വീപായ ഡൊമിനിക്കയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. 

ചോക്‌സിയെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് ഡൊമിനിക്ക അറിയിച്ചിരുന്നു. ഇന്ത്യയിലേക്ക് കൈമാറുന്നതിനായി ചോക്‌സിയെ വിട്ടുനല്‍കണമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റന്‍ ബ്രൗണ്‍ ആവശ്യപ്പെട്ടിരുന്നു. ചോക്‌സിയുടെ അഭിഭാഷകര്‍ ഇതിനെതിരെ രംഗത്ത് എത്തിയത്. അദ്ദേഹം ഇപ്പോള്‍ ഇന്ത്യന്‍ പൌരന്‍ അല്ലന്നാണ് അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. അടുത്ത വെള്ളിയാഴ്ചയാണ് കോടതി അടുത്ത വാദം കേള്‍ക്കുക.

ഇന്ത്യ അന്വേഷിക്കുന്ന പ്രധാന കുറ്റവാളികളിലൊരാളാണ് മെഹുല്‍ ചോക്‌സി. 2018-ല്‍ ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞ ചോക്‌സി 2017-ല്‍ തന്നെ ആന്റീഗ്വ ആന്‍ഡ് ബര്‍മൂഡ് പൗരത്വമെടുത്തിരുന്നു. ചോക്‌സിയുടെ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ ആന്റീഗ്വയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. പൗരത്വം റദ്ദാക്കുമെന്നും നിയമപ്രശ്‌നങ്ങള്‍ അവസാനിച്ചശേഷം ചോക്‌സിയെ ഇന്ത്യക്ക് കൈമാറുമെന്നും ആന്റിഗ്വന്‍ പ്രധാനമന്ത്രി ഗാസ്റ്റന്‍ ബ്രൗണ്‍ നേരത്തേ ഉറപ്പുനല്‍കിയിരുന്നു. 



Contact the author

Web Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More