ലൈംഗീകാതിക്രമം: പുരോഹിതര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി വത്തിക്കാന്‍

റോം: സഭക്കകത്ത് ലൈംഗീകാതിക്രമം ഗുരുതരമായ കുറ്റമാക്കി മാറ്റി വത്തിക്കാന്‍. സഭാ നിയമമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പരിഷ്കരിച്ചിരിക്കുന്നത്. പുരോഹിതന്മാര്‍ക്ക് പുറമേ പള്ളികളില്‍ സേവനം ചെയ്യുന്നവരും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ശിക്ഷിക്കപ്പെടും. പതിനാലു വര്‍ഷമായി നടത്തിയ പഠനത്തിന്‍റെ ഫലമായാണ്‌ വത്തിക്കാൻ കോഡ്​ ഓഫ്​ കാനൻ നിയമത്തിൽ പുതിയ ഭേദഗതികൾ കൊണ്ടുവന്നത്​.

പള്ളികളില്‍ പുരോഹിതന്മാര്‍ക്കെതിരെ ലൈംഗീക ആരോപണങ്ങള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് വത്തിക്കാന്‍ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. വത്തിക്കാൻ കോഡ്​ ഓഫ്​ കാനൻ നിയമത്തിൽ 1395,1398 രണ്ട് പുതിയ വകുപ്പുകളാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകത്തവരേയും, ബലഹീനരേയും ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഭേദഗതിയില്‍ വ്യക്തമാക്കുന്നു. ഇങ്ങനെയുള്ള കേസുകളില്‍ ഒത്തുതീര്‍പ്പോ, മൂടിവെയ്ക്കലോ ഉണ്ടാകാന്‍ പാടില്ലെന്നും മാര്‍പാപ്പ വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യൂറോപ്പിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇന്ത്യയിലും വ്യാപകമായി പുരോഹിതന്മാരുടെ ലൈംഗീകാതിക്രമവുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലും വിവാദമായ ധാരാളം കേസുകള്‍ കോടതിയില്‍ കിടക്കുകയാണ്. പുരോഹിതനായിരിക്കെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച റോബിന്‍ വടക്കാഞ്ചേരിയുടെ കേസാണ് അടുത്തിടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അതോടൊപ്പം ജലന്ധറിലെ മെത്രാന്‍, ഫ്രാന്‍സിസ് മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നല്‍കിയ കേസ് ഇപ്പോഴും കോടതിയിലാണ്. കൂടാതെ സഭയ്ക്കുള്ളിലെ ചൂഷണത്തെക്കുറിച്ച് സിസ്റ്റര്‍ ജസ്മി എഴുതിയ പുസ്തകത്തിലെ വിവരങ്ങളും വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍  കാനൻ നിയമത്തിൽ ഭേദഗതി വരുത്താനും ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നിലപാടെടുക്കാനും വത്തിക്കാന്‍ ഇപ്പോഴെടുത്ത തീരുമാനം ലൈഗീക പീഡനത്തിന് ഇരയായി കോടതിയില്‍ എത്തിയിട്ടുള്ള കന്യാസ്ത്രീകള്‍ അടക്കമുള്ള ഇരകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.  

Contact the author

Web Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More