ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവന്‍ മാക്രോണിന്റെ മുഖത്തടിച്ച് യുവാവ്; വീഡിയോ

പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുഖത്തടിച്ച് യുവാവ്. തെക്കുകിഴക്കന്‍ ഫ്രാന്‍സ് പര്യടനത്തിനിടെ കാണികളിലൊരാള്‍ പ്രസിഡന്റിന്റെ മുഖത്തടിക്കുന്ന വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ബിഎംഎഫ് ന്യൂസ് ചാനലാണ് വീഡിയോ ആദ്യം പുറത്തുവിട്ടത്. പര്യടനത്തിനിടെ കാണികളോട് സംസാരിക്കാനായി അദ്ദേഹം ബാരിയറിനടുത്തേക്ക് പോകുന്നതും അവിടെ നിന്നിരുന്ന യുവാവിന് ഹസ്തദാനം നടത്തുകയും ചെയ്തു. പെട്ടെന്ന് യുവാവ് മാക്രോണിന്റെ മുഖത്തടിക്കുകയായിരുന്നു. ഉടന്‍ തന്നെ പ്രസിഡന്റിന്റെ അംഗരക്ഷര്‍ അദ്ദേഹത്തെ സംഭവസ്ഥലത്തുനിന്ന് മാറ്റുകയും യുവാവിനെയും കൂടെയുണ്ടായിരുന്ന രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഡ്രോം മേഖലയിലെ ടെയിന്‍ ഇല്‍ ഹെര്‍മിറ്റേജ് എന്ന ഗ്രാമത്തില്‍ വച്ചാണ് പ്രസിഡന്റിനെതിരായ ആക്രമണം. മാക്രോണിനുനേരേ നടന്ന ആക്രമണം വലിയ സുരക്ഷാ വിഴ്ച്ചയാണെന്ന് ഉദ്യേഗസ്ഥരുടെ പക്ഷം. 2022-ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെുപ്പിനു മുന്നോടിയായി ജനങ്ങളുടെ മനസറിയുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം രാജ്യപര്യടനം നടത്തുന്നത്. ഇതാദ്യമായല്ല ഇമ്മാനുവല്‍ മാക്രോണിനെതിരെ ആക്രമണമുണ്ടാവുന്നത്. 2020 ജൂലൈയില്‍ മാക്രോണിനും ഭാര്യ ബ്രിജിറ്റിനും നേരേ അസഭ്യവര്‍ഷവുമായി ഒരു സംഘം ആളുകളെത്തിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Contact the author

Web Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More