അമേരിക്കയിലെ ഏറ്റവും വലിയ കര്‍ഷകനായി ബില്‍ഗേറ്റ്സ്

അമേരിക്കയിലെ ഏറ്റവും വലിയ കര്‍ഷകനായി മൈക്രോസോഫ്റ്റ്  സഹസ്ഥാപകനും സിഇഒയുമായ ബില്‍ ഗേറ്റ്സ്. ലാന്‍ഡ്‌ റിപ്പോര്‍ട്ടും, എന്‍ബിസിയും പുറത്ത് വിട്ട റിപ്പോര്‍ട്ട്‌ അനുസരിച്ച് അമേരിക്കയിലെ 18 സംസ്ഥാനങ്ങളിലായി 2,69,000 ഏക്കറിലാണ് ബില്‍ഗേറ്റ്സ് കൃഷി ചെയ്യുന്നത്. 

ഇതനുസരിച്ച് ലൂസിയാന, നെബ്രാസ്‌ക, ജോര്‍ജിയ എന്നിവിടങ്ങളിലും ബില്‍ ഗേറ്റ്‌സിന് കൃഷിസ്ഥലങ്ങളുണ്ട്. നോര്‍ത്ത് ലൂസിയാനയില്‍ 70,000 ഏക്കര്‍ ഭൂമി ഗേറ്റ്‌സിനുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഈ സ്ഥലങ്ങളില്‍ സോയാബീന്‍, ധാന്യം, പരുത്തി, അരി എന്നിവയാണ് കൃഷി ചെയ്യുന്നത്. കൂടാതെ അവര്‍ക്ക് ജോര്‍ജിയയില്‍ 6,000 ഏക്കറും വാഷിംഗ്ടണില്‍ 14,000 ഏക്കര്‍ കൃഷിസ്ഥലവുമുണ്ട്, ഇവിടങ്ങളില്‍ പ്രധാനമായും ഉരുളക്കിഴങ്ങാണ് കൃഷി ചെയ്യുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബില്‍ ഗേറ്റ്സും, ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞതിന് ശേഷവും, ഇരുവരും ചേര്‍ന്ന് കൃഷിയിടങ്ങളില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ ഇവര്‍ നടത്തുന്ന നിക്ഷേപത്തിന്‍റെ കാരണം വ്യക്തമല്ല. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടാണ് ഇവര്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതെന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ഉപകരണങ്ങള്‍ വികസിപ്പിച്ചെടുത്തിരുന്നു. ഇന്ത്യപോലുള്ള രാജ്യങ്ങളിലെ ചെറുകിട കര്‍ഷകരെ സഹായിക്കുന്നതിനായി ദമ്പതികള്‍ ഒരു പുതിയ എന്‍ജിഒയും ആരംഭിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More