ഉത്തരകൊറിയയിലെ ഭക്ഷ്യക്ഷാമം അംഗീകരിച്ച് കിം ജോങ് ഉന്‍

പ്യോങ്യാങ്: ഉത്തര കൊറിയ ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടെന്ന് അംഗീകരിച്ച് പ്രസിഡന്‍റ് കിം ജോങ് ഉന്‍. വര്‍ക്കേഴ്‌സ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് കിം ജോങ് ഉന്‍ രാജ്യം നേരിടുന്ന ഭക്ഷ്യക്ഷാമത്തെക്കുറിച്ചുളള ആശങ്ക പ്രകടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ചുഴലിക്കാറ്റ് മൂലമുണ്ടായ വെളളപ്പൊക്കവും കൊവിഡുമാണ് കാര്‍ഷികമേഖലയില്‍ വന്‍ നഷ്ടമുണ്ടാക്കിയതെന്ന് ഭരണകക്ഷിയായ കിം ജോങ് ഉന്‍ പറഞ്ഞു.

ഉത്തര കൊറിയയില്‍ ഭക്ഷ്യവസ്തുക്കളുടെ വില വന്‍ തോതില്‍ കൂടുകയും പണപ്പെരുപ്പം കുത്തനെ കൂടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഒരു കിലോ വാഴപ്പഴത്തിന് 45 ഡോളര്‍ അഥവാ 3,150 രൂപയായതായി എന്‍കെ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് വ്യാപനം മൂലം ഉത്തര കൊറിയയുടെ അതിര്‍ത്തികളെല്ലാം അടച്ചിരുന്നു. ഇത് ചൈനയുമായുളള വ്യാപാരബന്ധത്തില്‍ വന്‍ ഇടിവുണ്ടായി. ഭക്ഷ്യവസ്തുക്കള്‍, വളം, ഇന്ധനം തുടങ്ങിയവക്കായി ഉത്തര കൊറിയ പ്രധാനമായും ആശ്രയിക്കുന്നത് ചൈനയേയാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉത്തരകൊറിയയില്‍ ഇതുവരെ ഒരു കൊവിഡ് കേസുപോലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടക്കുക, ആഭ്യന്തര യാത്രാ നിയന്ത്രണങ്ങളേര്‍പ്പെടുത്തുക തുടങ്ങിയ കര്‍ശനമായ നിയന്ത്രണങ്ങള്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്നു. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More