ടെഹ്റാന്: തീവ്രനിലപാടുകാരനും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായ ഇബ്രാഹിം റെയ്സിയെ ഇറാന്റെ എട്ടാമത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തു. വെളളിയാഴ്ച്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ സൈനിക കമാര്‍ഡര്‍ മൊഹ്സെന്‍ റിസാസിയെ തോല്‍പ്പിച്ച് 61.95 ശതമാനം വോട്ടാണ് ഇബ്രാഹിം റെയ്സി നേടിയത്. 48.8 ശതമാനമായിരുന്നു പോളിംഗ്. ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പോളിംഗ് നിരക്കാണിത്. ആകെ പോള്‍ ചെയ്ത 2.89 കോടി വോട്ടില്‍ 37.26 ലക്ഷം വോട്ടുകള്‍ അസാധുവായിരുന്നു.
യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയ ആദ്യ പ്രസിഡന്റ് കൂടിയാണ് ഇബ്രാഹിം റെയ്സി. 1980കളില്‍ രാഷ്ട്രീയ തടവുകാരെ വധശിക്ഷയ്ക്കു വിധേയരാക്കിയതില്‍ പ്രധാന പങ്കുവഹിച്ചതുള്പ്പെടെയുളള മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണ് യുഎസ് റെയ്സിക്ക് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇറാന് പരമോന്നത നേതാവ് അയത്തൊളള ഖൊമേനിയുടെ ഏറ്റവും അടുത്തയാളാണ് റെയ്സി. ഖൊമേനിയാണ് 2019-ല്‍ അദ്ദേഹത്തെ ചീഫ് ജസ്റ്റിസായി നിയമിച്ചത്.