ഡോണള്‍ഡ് റംസ്ഫെല്‍ഡ് അന്തരിച്ചു

വാഷിംഗ്‌ടണ്‍: അമേരിക്കയുടെ പശ്ചിമേഷ്യന്‍ അധിനിവേശത്തിന്റെ ശില്പി എന്നറിയപ്പെടുന്ന മുന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഡോണള്‍ഡ് റംസ്ഫെല്‍ഡ് അന്തരിച്ചു. 2001-2006 കാലയളവില്‍ യു എസ് പ്രസിഡന്‍റായിരുന്ന ജോര്‍ജ്ജ് ഡബ്ല്യൂ ബുഷിന്റെ പ്രതിരോധ സെക്രട്ടറിയായിരുന്നു റംസ്ഫെല്‍ഡ്. 

പശ്ചിമേഷ്യയില്‍ രാഷ്ട്രീയ അനിശ്ചിതത്വം സൃഷ്ടിക്കുന്നതിലും ഇറാഖില്‍ അധിനിവേശം നടത്തി സദ്ദാം ഹുസൈനെ അധികാര ഭ്രഷ്ടനാക്കുന്നതിലും നിര്‍ണ്ണായക പങ്കുവഹിച്ച പ്രതിരോധ സെക്രട്ടറിയാണ് ഡോണള്‍ഡ് റംസ്ഫെല്‍ഡ്. താലിബാന്‍ ഭീകരവാദത്തിന്റെ മറവില്‍ അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്‍റ് നജീബുള്ളയെ അട്ടിമറിക്കുന്നതിലും പിന്നീട് അഫ്ഗാന്‍ അധിനിവേശത്തിലും അമേരിക്കന്‍ ഭരണകൂടത്തിന് ബുദ്ധി ഉപദേശിച്ച യുദ്ധതന്ത്രജ്ഞന്‍ എന്ന നിലയിലാണ് അന്തരാഷ്ട്ര നയതന്ത്ര വിശകലന വിദഗ്ദര്‍  റംസ്ഫെല്‍ഡിനെ വിലയിരുത്തുന്നത്.   

ജനാധിപത്യ സംസ്ഥാപനം എന്ന മറപിടിച്ച് അമേരിക്കയുടെ യുദ്ധതന്ത്രങ്ങള്‍ക്ക് പ്രസിഡന്‍റ് ജോര്‍ജ്ജ് ഡബ്ല്യൂ ബുഷിനൊപ്പംനിന്ന് ഊടും പാവും നല്‍കിയ വലതുപക്ഷ രാഷ്ട്രീയക്കാരനാണ് റംസ്ഫെല്‍ഡ്. ഡബ്ല്യൂ ബുഷ്- റംസ്ഫെല്‍ഡ് കൂട്ടുകെട്ടാണ് ഇന്നുകാണുന്ന വിധത്തില്‍ അഫ്ഗാനിലും ഇറാഖിലും രാഷ്ട്രീയ അരാജകത്വം സൃഷ്ടിച്ചത്. മൂന്നാം ലോകം എന്ന് അമേരിക്ക നിര്‍വ്വചിച്ച രാഷ്ട്രങ്ങളില്‍ എകപക്ഷീയമായി ഇടപെട്ട് വ്യവസ്ഥ തകര്‍ക്കുകയും അമേരിക്കന്‍ താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്ത ബുഷ്- റംസ്ഫെല്‍ഡ് കൂട്ടുകേട്ട് നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങല്‍ക്കെതിരില്‍ അമേരിക്കയില്‍ തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളില്‍ കൊല്ലപ്പെട്ട പട്ടാളക്കാരായ മക്കളുടെ അമ്മമാര്‍ നടത്തിയ മാര്‍ച്ചും പ്രതിഷേധവും അക്കാലത്തെ വലിയ വാര്‍ത്തകളിലൊന്നായിരുന്നു. കൊടിയ പീഡനം നടത്തിയ ഗ്വണ്ടിനാമോ ജയിലില്‍ നിന്ന് തടവുകാരെ മോചിപ്പിക്കാനും അത്തരം ഏകാന്ത തടവ് നിര്‍ത്തലാക്കാനുമുള്ള പ്രതിഷേധവും അക്കാലത്ത് അമേരിക്കയില്‍ കൊടുമ്പിരികൊണ്ടു.. ഇതിന്റെയൊക്കെ ഫലമായാണ് പിന്നീട് ബരാക്ക് ഹുസൈന്‍ ഒബാമ പ്രസിഡന്‍റ് ആകുന്നതും ഗ്വണ്ടിനാമോയില്‍ നടപടിയുണ്ടാകുന്നതും 

സദ്ദാം-റംസ്ഫെല്‍ഡ് സംഭാഷണം

ഇറാഖ് യുദ്ധത്തെ തുടര്‍ന്ന് ഒരു ബങ്കറില്‍ നിന്ന് പിടിക്കപ്പെട്ട സദ്ദാം ഹുസൈനുമായി റംസ്ഫെല്‍ഡ് നടത്തിയ സംഭാഷണം പ്രസിദ്ധമാണ്. അമേരിക്കന്‍ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാണെങ്കില്‍ പ്രസിഡന്‍റായി തുടരാന്‍ അനുവദിക്കാം എന്നായിരുന്നു റംസ്ഫെല്‍ഡ് സദ്ദാം ഹുസൈനു നല്‍കിയ വാഗ്ദാനം. എന്നാല്‍ താങ്കളിപ്പോള്‍ സംസാരിക്കുന്നത് റിപ്പബ്ലിക് ഓഫ് ഇറാഖിന്റെ പ്രസിഡന്‍റിനോടാണ് എന്നായിരുന്നു സദ്ദാം ഹുസൈന്റെ പ്രതികരണം. വഴങ്ങാത്ത പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെ മനസ്സിലാക്കാന്‍ അവസരം ലഭിച്ച യു എസ്‌ നേതാവ് കൂടിയായിരുന്നു മുന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഡോണള്‍ഡ് റംസ്ഫെല്‍ഡ്. 1960 കളില്‍ തന്റെ 30 കളിലാണ് റംസ്ഫെല്‍ഡ് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. 

Contact the author

Web Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More