ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കടലിനടിയില്‍ നിന്നും അപ്രത്യക്ഷമാകുന്നുവെന്ന് സമുദ്ര ഗവേഷകര്‍

ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കടലിനടിയില്‍ നിന്നും അപ്രത്യക്ഷമാകുന്നുവെന്ന് സമുദ്ര ഗവേഷകര്‍. 1985 ല്‍ അറ്റ്ലാന്‍റിക്ക് സമുദ്രത്തിന്‍റെ അടിത്തട്ടില്‍ നിന്ന് കണ്ടെത്തിയ ടൈറ്റാനിക്കിന്‍റെ ഭൂരിഭാഗവും ഇല്ലാതായിരിക്കുന്നു. ലോഹം തിന്നുന്ന ബാക്ടീരികളും, സമുദ്രജല പ്രവാഹവുമാണ് ടൈറ്റാനിക് അവശിഷ്ടങ്ങള്‍ക്ക് വെല്ലുവിളിയാകുന്നത്.

1912- ല്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ  കപ്പലായിരുന്നു ടൈറ്റാനിക്. എന്നാല്‍ ആദ്യ യാത്രയില്‍ തന്നെ കപ്പല്‍ തകര്‍ന്നു. യാത്രക്കാരും കപ്പല്‍ ജീവനക്കാരുമായി 2,200 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ എത്രപേര്‍ മരിച്ചുവെന്നത്  ഇന്നും വ്യക്തമല്ല. 1985-ലാണ് ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങള്‍ സമുദ്രത്തിന്‍റെ അടിത്തട്ടില്‍ കണ്ടെത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ സാഹചര്യത്തില്‍ ടൈറ്റാനിക് മുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് ടൂറിസ്റ്റുകളെ അടക്കം ഒരു സംഘത്തെ പര്യവേഷണത്തിന് എത്തിക്കാനുള്ള പരിശ്രമത്തിലാണ് ഓഷ്യന്‍ഗേറ്റ് കമ്പനി. ടൈറ്റാനിക് പൂര്‍ണമായും ഇല്ലാതാകുന്നതിന് മുന്‍പ് അവിടെ നിന്നും പരമാവധി വിവരം ശേഖരിക്കുക എന്നതാണ് ഈ ദൗത്യത്തിന്‍റെ ലക്ഷ്യം. സമുദ്രപര്യവേഷണവും, സമുദ്രാന്തര്‍ഭാഗത്തെ ടൂറിസവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഓഷ്യന്‍ഗേറ്റ്.

Contact the author

Web Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More