മോസ്കോ: അഫ്ഗാനിസ്ഥാനില്‍ നിന്നുളള അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തില് പ്രതികരണവുമായി സോവിയറ്റ് യൂണിയന് മുന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ്. അമേരിക്കയുടെ അഫ്ഗാന് അധിനിവേശം തെറ്റായ തീരുമാനമായിരുന്നു. അഫ്ഗാനിസ്ഥാനില്‍ നാറ്റോ സൈന്യത്തെ വിന്യസിച്ചത് തുടക്കം മുതലേ തന്നെ പരാജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാറ്റോയും അമേരിക്കയും നേരത്തേ തന്നെ പരാജയം സമ്മതിക്കേണ്ടതായിരുന്നു. സംഭവിച്ച തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊളളുകയും സമാനമായ തെറ്റുകള്‍ ഇനി ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുകയാണ് ഇപ്പോള്‍ പ്രധാനമായും ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
റഷ്യയുടെ ആര് ഐ എ ന്യൂസ് ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1985-ലാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് സോവിയറ്റ് യൂണിയന് പിന്മാറിയത്. എന്നാല്‍് അമേരിക്കയെപ്പോലെ പെട്ടെന്ന് ഒരു ഇറങ്ങിപ്പോവലായിരുന്നില്ല സോവിയറ്റ് യൂണിയന് നടത്തിയത്. അഫ്ഗാന് സര്‍ക്കാരിന്റെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുത്ത് പാക്കിസ്ഥാന്, അമേരിക്ക എന്നീ രാജ്യങ്ങളുമായി കരാറൊപ്പിട്ടായിരുന്നു സോവിയറ്റ് യൂണിയന് പിന്മാറിയത്.