മുന്‍ അഫ്ഗാന്‍ മന്ത്രി ഇന്ന് പിസ ഡെലിവറി ബോയ്‌

താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയതിനുപിന്നാലെ രാജ്യത്തെ ജനങ്ങളുടെ മാത്രമല്ല ഭരണാധികാരികളായിരുന്നവരുടെയും ജീവിതം ദുഹസമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സൈദ് അഹമ്മദ് ഷാ സാദത്ത് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. സൈദ് അഹമ്മദ് അഫ്ഗാനിസ്ഥാന്റെ വിവര സാങ്കേതിക വിദ്യാ മന്ത്രിയായിരുന്നു. അദ്ദേഹം ഇന്ന് ജര്‍മന്‍ നഗരമായ ലീപ്‌സിഗില്‍ പിസ ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയാണ്. ജര്‍മ്മന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

2018-ല്‍ അഷ്‌റഫ് ഗനിയുടെ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന സൈദ് അഹമ്മദ് ഷാ സാദത്ത് ഗനിയുമായുളള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്നാണ് സ്ഥാനം രാജി വെച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അദ്ദേഹം ജര്‍മ്മനിയിലെത്തിയത്. തുടക്കത്തില്‍ മികച്ച രീതിയില്‍ ജീവിച്ചെങ്കിലും കയ്യിലെ പണം തീര്‍ന്നതോടെ ജീവിതം പ്രതിസന്ധിയിലായി. ഇതോടെയാണ് ഡെലിവെറി ബോയ് ആയി ജോലി ചെയ്യാനാരംഭിച്ചതെന്ന് അദ്ദേഹം സ്‌കൈ ന്യൂസിനോട് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്മ്യൂണിക്കേഷന്‍സിലും ഇലക്ട്രോണിക് എഞ്ചിനീയറിംഗിലും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. മേഖലയില്‍ 23 വര്‍ഷത്തെ പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജര്‍മ്മന്‍ ടെലികോം കമ്പനിയില്‍ ജോലി ചെയ്യുക എന്നതാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More