ചൈന അഫ്ഗാന്‍റെ പ്രധാനപങ്കാളിയാകുമെന്ന് താലിബാന്‍

കാബൂള്‍: ചൈന അഫ്ഗാന്‍റെ പ്രധാന പങ്കാളിയാകുമെന്ന് താലിബാന്‍. രാജ്യത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുമെന്നും, രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ചൈന സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും താലിബാന്‍ വക്താക്കള്‍ അറിയിച്ചു. പുരാതനമായ സില്‍ക്ക് റൂട്ടിനെ പുനരുജ്ജീവിപ്പിക്കുന്ന ബെൽറ്റ് ആന്റ് റോഡ് പദ്ധതിക്ക് സാമ്പത്തിക സഹായം നല്കാന്‍ ചൈന തയ്യാറാണെന്നും താലിബാന്‍ കൂട്ടിച്ചേര്‍ത്തു.

ചൈനയായിരിക്കും വികസന കാര്യത്തില്‍ രാജ്യത്തിന്റെ പ്രധാന പങ്കാളി. രാജ്യത്ത് നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ വന്‍ തോതിലുള്ള ചെമ്പ് ശേഖരം ചൈനയുടെ സഹായത്തോടെ ആധുനികവത്കരിക്കാനും, കൂടുതല്‍ കാര്യക്ഷമായി പ്രവര്‍ത്തിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിക്കും. റക്ഷ്യയേയും പ്രധാന പങ്കാളിയായി കാണുന്നു. മോസ്കോയുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ അഫ്ഗാന്‍ ആഗ്രഹിക്കുന്നുവെന്നും ഇറ്റാലിയന്‍ ദിനപത്രമായ ലാ റിപ്പബ്ലിക്കയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ വക്താവ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാരിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. പഞ്ച്ശീർ താഴ്‌വര പിടിക്കാൻ താലിബാനും പഞ്ച്ശീർ പ്രതിരോധ സേനയും തമ്മിൽ കനത്ത പോരാട്ടം തുടരുകയാണ്. കാബൂളില്‍ നിന്ന് നൂറുകിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. അഞ്ച് സിംഹങ്ങള്‍ എന്നര്‍ത്ഥം വരുന്ന പഞ്ചഷീര്‍ പ്രവിശ്യ ഇതുവരെ താലിബാനോ മറ്റ് വിദേശ രാജ്യങ്ങള്‍ക്കോ കീഴടക്കാനായിട്ടില്ല. അന്തരിച്ച മുന്‍ അഫ്ഗാന്‍ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹ്മദ് മസൂദിന്റെ നേതൃത്വത്തിലാണ് പഞ്ചഷീര്‍ പ്രവിശ്യ താലിബാനെ പ്രതിരോധിച്ച് ഇന്നും സ്വതന്ത്ര്യപ്രവിശ്യയായി തുടരുന്നത്. അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്‍റ് അമറുളള സലേഹ്, താലിബാന്‍ അധിനിവേശത്തിന് മുന്‍പ് പ്രതിരോധമന്ത്രിയും മുന്‍ പാട്ടാള മേധാവിയുമായ ജനറല്‍ ബിസ്മില്ലാ മുഹമ്മദി എന്നിവര്‍ അഹ്മദ് മസൂദിനൊപ്പമുണ്ട്. 

Contact the author

Web Desk

Recent Posts

International

ചീങ്കണ്ണിയെ വിവാഹംചെയ്ത് മെക്‌സിക്കന്‍ മേയര്‍

More
More
International

രാജ്യത്തെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് സമിതിയുടെ റിപ്പോര്‍ട്ട്‌ തള്ളി ഇന്ത്യ

More
More
International

വാക്ക് പാലിച്ച് ബൈഡന്‍; അമേരിക്കയില്‍ ആദ്യമായി കറുത്തവംശജയായ വനിത സുപ്രീംകോടതി ജഡ്ജിയായി

More
More
International

ലൈംഗിക അതിക്രമം; ഗായകന് 30 വര്‍ഷം തടവ് ശിക്ഷ

More
More
International

ഒമാന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ യു കെയിലേക്ക് യാത്ര ചെയ്യാം

More
More
International

നേപ്പാളില്‍ പാനിപൂരി വില്‍പ്പന നിരോധിച്ചു

More
More