വാഷിംഗ്ടണ്‍: അമേരിക്കയില്‍ തോക്ക് ഉപയോഗം നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന തോക്ക് നിയന്ത്രണബില്ലില്‍ പ്രസിഡന്റ് ജോ ബൈഡന് ഒപ്പുവെച്ചു. നിയമം പ്രബല്യത്തില്‍ വരുന്നതോടെ 21 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് തോക്ക് ലഭിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. തോക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നവരുടെ പശ്ചാത്തലം പരിശോധിക്കും. ഗാര്‍ഹിക പീഡനകേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് തോക്ക് ലഭിക്കുകയില്ലെന്നും പുതിയ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അപകടകാരികളായവരില്‍ നിന്നും തോക്ക് തിരിച്ചെടുക്കാനുള്ള അവകാശം ഭരണകൂടത്തിനുണ്ടാകുമെന്നും ബില്ലില്‍ പറയുന്നു. രാജ്യത്ത് തോക്കുപയോഗിച്ചുള്ള ആക്രമണങ്ങള്‍ കൂടിവരുന്നതിനിടയിലാണ് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ സുപ്രധാന ബില്ല് പാസകുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അമേരിക്കയിലെ ടെക്സസിലെ സ്കൂളിന് നേരെ നടന്ന വെടിവെപ്പില്‍ 18 കുട്ടികളടക്കം 21 പേര് കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തെ ആയുധ നിയമത്തില്‍ മാറ്റം കൊണ്ടുവരുമെന്ന് ജോ ബൈഡന് പറഞ്ഞിരുന്നു. ഇത് ചരിത്രപരമായ നേട്ടമാണ്. ആയുധ നിയമവുമായി ബന്ധപ്പെട്ട് താന്‍ ഉദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും നടപ്പാക്കാന്‍ ഈ ബില്ലിന് സാധിക്കില്ല. എന്നാല്‍ കുറെ ജീവനുകള്‍ രക്ഷിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. തുടര്‍ച്ചയായി വെടിവെപ്പുകള്‍ രാജ്യത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇത് പ്രതികരിക്കേണ്ട സമയമാണ്. രാജ്യത്ത് കൂടി വരുന്ന ആയുധ ലോബിക്കെതിരെ പ്രവര്‍ത്തിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം - ബില്ലില്‍ ഒപ്പുവെച്ചതിന് പിന്നാലെ ബൈഡന് പറഞ്ഞു. വെടിവെപ്പുമായി ബന്ധപ്പെട്ട് പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് 9000 കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും പിന്തുണയോടെയായിരുന്നു ബില്‍ സെനറ്റില്‍ പാസാക്കിയത്.