അഫ്ഗാനില്‍ ഐ എസ് അശാന്തി സൃഷ്ടിക്കുകയാണെന്ന് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഐ എസ് ഭീകരര്‍ അശാന്തി സൃഷ്ടിക്കുകയാണെന്ന് താലിബാന്‍ ഭരണകൂടം. അഫ്ഗാനിലെ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖിയാണ് ഐ എസിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.  കഴിഞ്ഞ വര്‍ഷം 1800-ഓളം ഭീകരവാദികളെ മോചിപ്പിച്ചിരുന്നു. അവര്‍ രാജ്യത്തുടനീളം അശാന്തി സൃഷ്ടിക്കുകയാണ് എന്നാണ് ആമിര്‍ ഖാന്‍ മുത്തഖി ആരോപിക്കുന്നത്. താഷ്‌കന്റില്‍ നടന്ന രാജ്യാന്തര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

അടുത്തിടെ അഫ്ഗാനിസ്ഥാനിലുടനീളം പളളികള്‍ക്കും സ്‌കൂളുകള്‍ക്കും വാഹനങ്ങള്‍ക്കും നേരേയുണ്ടായ ആക്രമണങ്ങളെല്ലാം ഐ എസ് ആസൂത്രണം ചെയ്തതാണെന്നും ആമിര്‍ ഖാന്‍ മുത്തഖി പറഞ്ഞു. അഫ്ഗാനില്‍ കഴിഞ്ഞ കുറച്ചുമാസങ്ങളിലായി പളളികള്‍ക്കും സ്കൂളുകള്‍ക്കും നേരെ നിരവധി ചാവേര്‍ ആക്രമണങ്ങളും സ്‌ഫോടനങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ആക്രമണങ്ങളുടെയെല്ലാം ഉത്തരവാദിത്വം ഐ എസാണ് ഏറ്റെടുത്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താലിബാന്‍ അധികാരത്തിലേറിയപ്പോഴാണ് തടവിലുണ്ടായിരുന്ന ആയിരത്തിലധികം ഐ എസ് ഭീകരരെ മോചിപ്പിച്ചത്. തങ്ങള്‍ക്ക് എ എസിനെ നേരിടാനും അടക്കിനിര്‍ത്താനും സാധിക്കുമെന്ന അവകാശവാദമുന്നയിച്ചായിരുന്നു ഭീകരവാദികളെ തുറന്നുവിട്ടത്. താലിബാന്റെ ഈ നടപടിക്കെതിരെ യുഎസ് രംഗത്തെത്തിയിരുന്നു. അവരെ മോചിപ്പിക്കുന്നത് ഐ എസും അല്‍ഖ്വായ്ദയും അഫ്ഗാനില്‍ ശക്തിയാര്‍ജ്ജിക്കാന്‍ കാരണമാകും എന്നായിരുന്നു യുഎസ് നല്‍കിയ മുന്നറിയിപ്പ്. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More