നാല് വയസുവരെയുള്ള കുട്ടികള്‍ക്ക് ജോലിയുമായി ജപ്പാന്‍

നാല് വയസുവരെയുള്ള കുട്ടികള്‍ക്ക് ജോലിയുമായി ജപ്പാന്‍. കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമെങ്കിലും സംഭവം സത്യമാണ്. ജോലി മാത്രമല്ല ശബളവും നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.  സതേൺ ജപ്പാനിലെ ഒരു നേഴ്‌സിങ് ഹോമിലേക്കാണ് നാലു വയസ്സു വരെയുള്ള കുട്ടികളെ ജോലിക്കാരായി എടുക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചത്. വളരെ രസകരമായ ജോലിയാണ് നേഴ്‌സിങ് ഹോമില്‍ കുട്ടികളെ കാത്തിരിക്കുന്നത്. മറ്റൊന്നുമല്ല, അവിടെ താമസിക്കുന്ന അന്തേവാസികളോടൊപ്പം തമാശ പറഞ്ഞും കളിച്ചും സമയം ചെലവഴിക്കണമെന്നതാണ് ജോലി. നാപ്കിനും പാൽപ്പൊടിയും ആണ് ഈ കുഞ്ഞുങ്ങൾക്കുള്ള ശമ്പളം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുട്ടികളുടെ താത്പര്യത്തിന് മാത്രം ജോലി ചെയ്യിക്കാനാണ്  നേഴ്‌സിങ് ഹോം താത്പര്യപ്പെടുന്നത്. കുട്ടികള്‍ക്ക് അവരുടെ മൂഡിനനുസരിച്ച് മാത്രം ജോലി ചെയ്യ്‌താല്‍ മതി. അവരുടെ ഇഷ്‌ടാനുസരണം ഉറക്കം വരുമ്പോൾ ഉറങ്ങുകയും വിശക്കുമ്പോൾ ഭക്ഷണം കഴിക്കുകയും എല്ലാം ചെയ്യാം. ബാക്കിയുള്ള സമയം  അന്തേവാസികളുമായി സമയം ചിലവഴിച്ചാൽ മതിയെന്നാണ്‌ നേഴ്‌സിങ് ഹോം അറിയിക്കുന്നത്. ജോലിക്കായി കുട്ടികള്‍ വരുമ്പോള്‍ അവരുടെ കൂടെ മാതാപിതാക്കള്‍ ഉണ്ടായിരിക്കണം. മാതാപിതാക്കള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ കുട്ടികളുടെ കൂടെ അവിടെ നില്‍ക്കാനും സാധിക്കും. കുട്ടികളുടെ കളിയും ചിരിയും അന്തേവാസികളില്‍ വലിയ മാറ്റമുണ്ടാക്കുന്നതായി സര്‍വ്വേയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നതെന്നും നേഴ്‌സിങ് ഹോം ജീവനക്കാര്‍ പറഞ്ഞു. ജപ്പാന്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ അനുകൂലിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More