ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോകമെങ്ങും പടര്‍ന്ന് പിടിച്ച കൊവിഡ് മഹാമാരിയും സായുധ കലാപങ്ങളും കാലാവസ്ഥാ വ്യതിയാനവും മൂലം ലോകമെങ്ങും ആധുനിക അടിമത്തം ശക്തി പ്രാപിക്കുകയാണെന്നാണ് യുഎന്‍ ഏജന്‍സിയായ ഇന്‍റർനാഷണൽ ലേബർ ഓർഗനൈസേഷന്‍ (ഐഎല്‍ഒ) അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 

ജീവിച്ചിരിക്കുന്ന 150 പേരില്‍ ഒരാള്‍ (അതായത് അഞ്ച് കോടി മനുഷ്യര്‍) ലോകത്ത് നിർബന്ധിത തൊഴിലിലോ അല്ലെങ്കിൽ നിർബന്ധിത വിവാഹബന്ധങ്ങള്‍ തീര്‍ത്ത അടിമത്തത്തിലോ കുടുങ്ങിക്കിടക്കുകയാണെന്നാണ് ഐഎല്‍ഒ പറയുന്നത്. ദരിദ്ര രാജ്യങ്ങളെ പോലെ തന്നെ സമ്പന്ന രാജ്യങ്ങളിലും അടിമത്തം ശക്തമായി വേരാഴ്ത്തിക്കഴിഞ്ഞു. നിർബന്ധിത തൊഴിലാളികളിൽ പകുതിയിലേറെയും നടക്കുന്നത് സമ്പന്ന രാജ്യങ്ങളിലെ ഇടത്തരം അല്ലെങ്കിൽ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പഴയ അടിമ സമ്പ്രദായം കാലാനുവര്‍ത്തിയായ മാറ്റങ്ങള്‍ക്ക് വിധേയമായി എന്നുമാത്രം. ജോലി സ്ഥലത്തെ നിർബന്ധിത അധ്വാനത്തെ പോലെ തന്നെ നിർബന്ധിത വിവാഹം പോലും ആധുനിക അടിമത്തമായി ഇന്ന് കണക്കാക്കപ്പെടുന്നു. ഭീഷണി, അക്രമം, വഞ്ചന, അധികാര ദുർവിനിയോഗം തുടങ്ങിയ കാരണങ്ങള്‍കൊണ്ട് വ്യക്തിക്ക് നിലനില്‍ക്കുന്ന സ്ഥലത്ത് നിന്നും വിട്ട് പോകാൻ കഴിയാന്‍ പറ്റാത്ത തരത്തിലുള്ള എല്ലാത്തരം സാഹചര്യങ്ങളേയും 'അടിമത്വ'മായാണ് കണക്കാക്കുന്നത്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More