ലോക ജനസംഖ്യയുടെ നാല്‍പ്പത്തി രണ്ട് ശതമാനം പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിട്ടില്ല. ആഫ്രിക്ക, പശ്ചിമേഷ്യ, കരീബിയ എന്നിവിടങ്ങളില്‍ ആഗോള ശരാശരിയുടെ ഇരട്ടിയിലധികമാണ് പട്ടിണിക്കാര്‍
സിറിയ പ്രമേയത്തെ ശക്തമായി എതിര്‍ത്തു. പുതിയ അന്വേഷണവുമായി ഒരു നിലക്കും സഹകരിക്കില്ലെന്നും പ്രഖ്യാപിച്ചു. റഷ്യ, ചൈന, ബെലാറസ്, ഉത്തരകൊറിയ, ക്യൂബ, ഇറാൻ എന്നീ രാജ്യങ്ങള്‍ സിറിയക്കൊപ്പമാണ്
ജീവിച്ചിരിക്കുന്ന 150 പേരില്‍ ഒരാള്‍ (അതായത് അഞ്ച് കോടി മനുഷ്യര്‍) ലോകത്ത് നിർബന്ധിത തൊഴിലിലോ അല്ലെങ്കിൽ നിർബന്ധിത വിവാഹബന്ധങ്ങള്‍ തീര്‍ത്ത അടിമത്തത്തിലോ കുടുങ്ങിക്കിടക്കുകയാണെന്നാണ് ഐഎല്‍ഒ പറയുന്നത്
2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചുവെന്ന് ആരോപിച്ചാണ് ഇരകള്‍ക്കൊപ്പം നിന്ന ടീസ്റ്റയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ടീസ്റ്റ സെതൽവാദിനെ ചോദ്യം ചെയ്യുന്നത്. ഐപിസി സെക്ഷൻ 468, 471 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അഫ്ഗാനില്‍ ദുരന്ത നിവാരണ സേനയില്ലാത്തതും മികച്ച ആരോഗ്യ സംവിധാനത്തിന്‍റെ കുറവും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ദുരന്തമേഖലയിലെ വാര്‍ത്താവിനിമയ സംവിധാനം പൂര്‍ണമായി തകര്‍ന്നു. രക്ഷപ്പെടുത്തിയവരെയെല്ലാം കാബൂളിലെയും മറ്റു പ്രവിശ്യകളിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദുരന്തത്തില്‍ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. അഫ്ഗാനിസ്ഥാന് ആവശ്യമായ സഹായങ്ങള്‍ നല്കാന്‍ സന്നദ്ധമാണെന്ന് ചൈനയും അമേരിക്കയും അറിയിച്ചു
2020 - ല്‍ 260 പേര്‍ക്കാണ് ഇറാന്‍ വധശിക്ഷ വിധിച്ചത്. 2021 ആയപ്പോള്‍ 310 പേരെയാണ് വധശിക്ഷക്ക് വിധിച്ചത്. ഇതില്‍ 14 പേര്‍ സ്ത്രീകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷത്തിന്‍റെ ആരംഭത്തില്‍ തന്നെ 100 ലധികം പേര്‍ക്ക് ഇറാന്‍ വധശിക്ഷ വിധിച്ചത്. വധശിക്ഷക്ക് വിധിക്കപ്പെടുന്നവരില്‍ ഭൂരിഭാഗം പേരും
സ്കൂളുകള്‍ പുനരാരംഭിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുമെന്നാണ് താലിബാന്‍ അറിയിച്ചിരുന്നത്. എന്നാല്‍ സ്കൂളുകള്‍ തുറന്നതിന് ശേഷം പെണ്‍കുട്ടികളുടെ യൂണിഫോമുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമായില്ലെന്ന വ്യാജേന പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരിക്കുക്കയാണ് താലിബാന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് യു എന്‍ വിദ്യാഭ്യാസ മന്ത്രിമര്‍ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തിയത്.
ചൈനയുടെ സഹകരണത്തോടെയാണ് പ്രമേയം പാക് പ്രതിനിധി മുനീര്‍ അക്രം അവതരിപ്പിച്ചത്. ന്യൂസിലാന്‍ഡിലെ രണ്ടു മുസ്ലീം പള്ളികളില്‍ സ്ഫോടനം നടന്ന ദിവസമാണ് എന്നതുകൊണ്ടാണ് മാര്‍ച്ച് 15 തന്നെ മുസ്ലീം വിദ്വേഷ വിരുദ്ധ ദിനമായി ആചരിക്കാനായി തെരെഞ്ഞടുത്തത്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഇസ്കാമിക് സഹകരണ സംഘടനയുടെ ഭാഗമായാണ് പാകിസ്താന്‍ പ്രമേയം വതരിപ്പിച്ചത്.
അയല്‍രാജ്യങ്ങളുമായി ഇന്ത്യ സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. സിംല കരാറിനും ലാഹോര്‍ പ്രഖ്യാപനത്തിനും ശേഷം പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഇന്ത്യ താത്പര്യപ്പെടുന്നത്. ഭീകരവാദം,അക്രമണം, വിദ്വേഷം എന്നിവയെ ഇല്ലായ്‌മ ചെയ്യുവാനാണ് രാജ്യം ആഗ്രഹിക്കുന്നത് - കാജല്‍ ഭട്ട് പറഞ്ഞു.
കോവാക്സിനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈ മുതല്‍ ഉള്ള വിവരങ്ങളാണ് ആണ് ലോകാരോഗ്യ സംഘടന ശേഖരിക്കുന്നത്. വാക്സിനുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നിര്‍മ്മാതാക്കളില്‍ നിന്നും പ്രതിക്ഷിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പറഞ്ഞിരുന്നു.
മനുഷ്യാവകാശങ്ങള്‍ക്ക് പരിഗണന നല്‍കും വിധം സര്‍ക്കാര്‍ രൂപികരിക്കാന്‍ താലിബാനെ നിര്‍ബന്ധിതരാക്കണം. കൂടാതെ സ്ത്രീകളുടെ അവകാശങ്ങളെ അംഗീകരിക്കാന്‍ താലിബനുമേല്‍ സമ്മര്‍ദം ഏര്‍പ്പെടുത്തണമെന്നും ആന്റോണിയോ ഗുട്രസ് പറഞ്ഞു. ഇതിനായി സെക്യുരിറ്റി കൗണ്‍സിലുള്ള എല്ലാ രാജ്യങ്ങളും ഒരുമിച്ച് നില്‍ക്കണം.
സർക്കാരും താലിബാനും തമ്മിലുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുകയാണ്. അഫ്ഗാനിസ്ഥാന്‍റെ യുഎൻ പ്രത്യേക പ്രതിനിധി ഡെബോറ ലിയോൺസ് സംഘർഷത്തിന്റെ ഭീകരത കണക്കിലെടുത്ത് ഇരുപക്ഷത്തോടും യുദ്ധം നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു. വർദ്ധിച്ചുവരുന്ന അക്രമങ്ങൾ തടയാതിരുന്നാൽ അഫ്ഗാനില്‍ കൂടുതല്‍ ആളുകള്‍ മരണപ്പെടുമെന്നും യു എന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
2019 ലെ പാര്ലമെന്റ്റ് തെരഞ്ഞെടുപ്പിന് മുന്‍പ് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നല്‍ ആക്രമണത്തെ പിന്തുണച്ചുകൊണ്ട് യൂറോപ്യന്‍ പാര്‍ലമെന്റ്റ് അംഗമായ രിസാര്‍ഡ് സെനഗി എഴുതിയ ലേഖനം യൂറോപ്യന്‍ യൂണിയന്‍റെ പ്രസ്താവനയായി പ്രസിദ്ധീകരിച്ചു. ശ്രീവാസ്തവ ഗ്രൂപ്പ് തങ്ങളുടെ വെബ് സൈറ്റില്‍ ഇട്ട ലേഖനം എ എന്‍ ഐ ഇത്തരത്തില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു
കഞ്ചാവ് മാരക മയക്കുമരുന്നല്ലെന്ന വാദത്തെ പിന്തുണച്ച് യു.എന്നില്‍ ഇന്ത്യ വോട്ടു ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ മയക്ക് മരുന്ന് നിയന്ത്രണ വിഭാഗത്തിന്റെ 63-ആം യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. കശ്മീരിലെ നിയമ,നടപടികള്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണ്. പാക്കിസ്ഥാന്റെ കടന്നുകയറ്റം മാത്രമാണ് കശ്മീരില്‍ നിലവിലെ പ്രശ്‌നമെന്നും ഇന്ത്യന്‍ പ്രതിനിധി മിജിതോ വിനിദോ പറഞ്ഞു.
വർഷാവസാനത്തോടെ 265 ദശലക്ഷം ആളുകൾ പട്ടിണിയിലായേക്കാമെന്ന് യുഎൻ പറയുന്നു.ആവശ്യപ്പെടുന്നത് റെക്കോർഡ് തുകയാണെങ്കിലും ദരിദ്ര രാഷ്ട്രങ്ങൾക്കായി ഇത് ചെയ്യുക തന്നെ വേണമെന്നും യു എൻ അറിയിച്ചു.
കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് അന്വേഷണം വിപുലീകരിക്കാൻ മടിക്കില്ലെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടർ ഫാറ്റൗ ബൻസൗഡ പറഞ്ഞു.
മാർച്ച് 11-ന് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ച ശേഷം ഇതുവരെ 15 ആക്രമണങ്ങളാണ് ഉണ്ടായത്. മെയ് 23-ന് താലിബാനും അഫ്ഗാൻ സർക്കാരും തമ്മിൽ മൂന്ന് ദിവസത്തെ വെടിനിർത്തല്‍ പ്രഖ്യാപിച്ചിരുന്നു.
സംഘര്‍ഷം വര്‍ദ്ധിക്കുന്ന തരത്തില്‍ യാതൊരു നടപടിയും ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും ഇരു രാജ്യങ്ങള്‍ക്കും താല്‍പ്പര്യം ആളെ മധ്യസ്ഥനാക്കുന്ന കാര്യം പരിഗണിക്കണം എന്നും ഗുട്ടെറസ് ഇന്നലെ പറഞ്ഞിരുന്നു.
നിലവിൽ അന്താരാഷ്ട്ര നിയമപ്രകാരം പലസ്തീനിന്‍റെ ഭാഗമായ പ്രദേശങ്ങള്‍കൂടെ ഇസ്രായേലുമായി കൂട്ടിച്ചേര്‍ക്കാനാണ് നെതന്യാഹുവിന്‍റെ ശ്രമം.
ആഗോളതലത്തില്‍ പട്ടിണിയും ദാരിദ്ര്യവും നിലവില്‍ ഉള്ളതിനേക്കാള്‍ ഇരട്ടിയായി ഉയരുമെന്ന് ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്‌പി) മുന്നറിയിപ്പ് നൽകുന്നു. 265 ദശലക്ഷം മനുഷ്യരെയാണ് അപകടം കാത്തിരിക്കുന്നത്.