'ഫലസ്തീനുമായുള്ള ബന്ധം ചരിത്രപരമായി വേരുറച്ചത്- നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ

വാഷിങ്ടൺ: ഫലസ്തീനെ വീണ്ടും പിന്തുണച്ച് ഇന്ത്യ. ചൊവ്വാഴ്ച നടന്ന യു എൻ ജനറൽ അസംബ്ലിയിൽ ഇന്ത്യയുടെ പ്രതിനിധി രുചിര കാംബോജ് ആണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഫലസ്തീനും ഇന്ത്യയുമായുള്ള ബന്ധം ചരിത്രപരമായി രണ്ടു രാജ്യങ്ങൾക്കിടയിടയിൽ വേരുറച്ചതാണ്. ആ ബന്ധം ഒരിക്കൽ കൂടി ഉറപ്പിക്കുകയാണെന്ന് രുചിര കാംബോജ്  പറഞ്ഞു. പലസ്തീന്റെ സ്വതന്ത്ര രാജ്യ പദവിക്കും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ഇന്ത്യ എന്നും കൂടെ നിലക്കുമെന്ന് അവര്‍ ഉറപ്പ് നൽകി. കൂടാതെ ഇന്ത്യ തീവ്രവാദത്തിനെതിരാണെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ഇന്ത്യ വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'ഇരു രാജ്യങ്ങളിലെയും സാധാരണക്കാരുടെ മരണവും വിലാപവും അംഗീകരിക്കാനാവില്ല. ഇതിൽ രണ്ട് രാജ്യങ്ങളും ഉത്തരവാദിത്തം കാണിക്കണം. യുദ്ധ ഭീതി ഓഴിവാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം. എന്നും ഇത്തരം പ്രശ്നപരിഹാരത്തിനായി ഇന്ത്യ മുന്നോട്ട്  വെക്കുന്നത് ദ്വിരാഷ്ട്ര സിദ്ധാന്തമാണ്. ഫലസ്തീൻ സ്വതന്ത്ര രാജ്യമായി സ്ഥാപിക്കപ്പെടട്ടെ. എല്ലാ വിഭാഗം മനുഷ്യര്‍ക്കും സുരക്ഷിതവും സ്വതന്ത്രവുമായി വിഹരിക്കാന്‍ കഴിയണം എന്നതാണ് ഇന്ത്യയുടെ നിലപാട്' - രുചിര കാംബോജ് പറഞ്ഞു.

അതേസമയം, ഹമാസ് തടവിലാക്കിയവരെ എത്രയും പെട്ടന്ന് മോചിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ വികസന മേഖലകളിൽ ഫലസ്തീൻ ജനതയെ ഇന്ത്യ പിന്തുണക്കുമെന്ന് ഒരിക്കല്‍ക്കൂടി അറിയിക്കുകയും ചെയ്തു. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More