തുര്‍ക്കിയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവർക്ക് തടവ് ശിക്ഷ

അങ്കാറ: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമവുമായി തുര്‍ക്കി. വ്യാജ വാര്‍ത്തകളോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന മാധ്യമ നിയമ(Media Law)ത്തിന് തുര്‍ക്കി അംഗീകാരം നല്‍കി. വ്യാഴാഴ്ച്ചയാണ്  പുതിയ മാധ്യമനിയമത്തിന് തുര്‍ക്കി പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. 

തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്റെ പാര്‍ട്ടിയായ എ കെ പിയും നാഷണലിസ്റ്റ് സഖ്യകക്ഷിയായ എം എച്ച് പിയും ചേര്‍ന്നാണ് ബില്ലിന് അംഗീകാരം നല്‍കിയത്. അതേസമയം, തുര്‍ക്കിയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ശക്തമായി എതിര്‍ത്തു. പുതിയ നിയമപ്രകാരം വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. പൊതുജനങ്ങളില്‍ ഉത്കണ്ഠയോ ഭയമോ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയോ രാജ്യസുരക്ഷ, പൊതുജനാരോഗ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്താല്‍ ഒരുവര്‍ഷം മുതല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷയും ലഭിക്കും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തുര്‍ക്കിയില്‍ പൊതുതെരഞ്ഞെടുപ്പിന് എട്ടുമാസം മാത്രം ബാക്കിനില്‍ക്കെയാണ് പുതിയ മാധ്യമനിയമത്തിന് അംഗീകാരം നല്‍കുന്നത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനുമേല്‍ സര്‍ക്കാര്‍ പിടിമുറുക്കുന്നതിന്റെ ഭാഗമാണ് എന്നാണ് ഉയര്‍ന്നുവരുന്ന പ്രധാന വിമര്‍ശനം. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി തുര്‍ക്കിയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കണ്ടന്റുകള്‍ക്കുമേല്‍ സര്‍ക്കാര്‍ നിയന്ത്രണമുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുമായി ബന്ധമുളള മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യം നല്‍കുന്നതും അവസാനിപ്പിച്ചിരുന്നു. 

Contact the author

International Desk

Recent Posts

International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
International

ഫലസ്തീനിലെ യുദ്ധം ഇനിയും 7 മാസം നീണ്ടുനില്‍ക്കുമെന്ന് ഇസ്രായേല്‍

More
More
International

റഫയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു

More
More
International

ലോകത്ത് ഏറ്റവും കൂടുതല്‍ കാലം എയര്‍ഹോസ്റ്റസായിരുന്ന ബെറ്റി നാഷ് അന്തരിച്ചു

More
More
International

10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചശേഷം പ്രതിയെ വിവാഹം കഴിപ്പിച്ച് ജഡ്ജി

More
More
International

മൗണ്ട്ബാറ്റന്‍ പ്രഭുവിനെ വധിച്ചത് താനാണെന്ന അവകാശവാദവുമായി മുന്‍ ഐറിഷ് കമാന്‍ഡര്‍

More
More