ഇസ്ലാമാബാദ്: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ വെടിയുതിര്‍ത്ത അക്രമി കുറ്റം സമ്മതിക്കുന്ന വീഡിയോ പുറത്ത്. ഇമ്രാന് ഖാന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അത് സഹിക്കാനാവാത്തതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ വെടിയുതിര്‍ത്തതെന്നും അക്രമി പറഞ്ഞു. 'ഇമ്രാന് ഖാനെ കൊല്ലാനാണ് വന്നത്. അയാള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. എനിക്കത് സഹിക്കാനായില്ല. ഇമ്രാന് ഖാന് റാലി ആരംഭിച്ച ദിവസംതന്നെ അദ്ദേഹത്തെ കൊലപ്പെടുത്താന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. എനിക്കുപിന്നില്‍ ആരുമില്ല. കൂടെയും ആരുമില്ല'-പൊലീസ് പകര്‍ത്തിയതെന്ന് കരുതുന്ന വീഡിയോയില്‍ അക്രമി പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വസീറാബാദിലെ സഫര്‍ അലി ഖാന് ചൗക്കില്‍വെച്ചാണ് ഇമ്രാന് ഖാന് വെടിയേറ്റത്. ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഇമ്രാന് ഖാന്റെ നേതൃത്വത്തില്‍ ലാഹോറില്‍നിന്ന് ഒരാഴ്ച്ച മുന്‍പാണ് ലോംഗ് മാര്‍ച്ച് ആരംഭിച്ചത്. സഫര്‍ അലി ഖാന് ചൗക്കില്‍വെച്ച് ജനങ്ങളെ അഭിസംബോധന ചെയ്യാനിരിക്കെയാണ് അദ്ദേഹം സഞ്ചരിച്ച കണ്ടെയ്നറിലേക്ക് അക്രമി വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ഇമ്രാന്റെ ഇരുകാലുകള്‍ക്കും വെടിയേറ്റു. ഇമ്രാനൊപ്പമുണ്ടായിരുന്ന നാല് പ്രവര്‍ത്തകര്‍ക്കും ഒരു പാര്‍ട്ടി നേതാവിനും പരിക്കേറ്റു. ഇമ്രാന് ഖാന്റെയും പരിക്കേറ്റ മറ്റുളളവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.